അർജന്റീനക്ക് ഉദ്ഘാടന മത്സരം, മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ എതിരാളികൾ കാനഡ/ട്രിനിഡാഡ് & ടോബാഗൊ | Argentina
കോപ്പ അമേരിക്ക 2024 മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് അമേരിക്കയിൽ പൂർത്തിയായി. ഇന്ന് പുലർച്ചയായിരുന്നു ഫിഫ പ്രസിഡണ്ട് ഇൻഫെന്റിനോയുടെ അധ്യക്ഷതയിൽ നറുക്കെടുപ്പ് കഴിഞ്ഞത്. അർജന്റീന ഉറുഗ്വെ ബ്രസീൽ എന്നിവർ വേറെ വേറെ ഗ്രൂപ്പിലായിട്ടാണ് കളിക്കാനിങ്ങുക.
നാല് ഗ്രൂപ്പുകളായിട്ടാണ് കോപ്പ അമേരിക്ക 2024 നടക്കുക. ഗ്രൂപ്പ് എയിലാണ് അർജന്റീന ഉൾപ്പെട്ടിട്ടുള്ളത്. അർജന്റീനയടങ്ങിയ എ ഗ്രൂപ്പിൽ പെറു, ചിലി എന്നിവരെ കൂടാതെ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടാനിരിക്കുന്ന കാനഡ/ ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവരെ ഒരു ടീം എത്തും. ഇതിൽ കാനഡ കഴിഞ്ഞ ലോകകപ്പ് കളിച്ച ശക്തമായ എതിരാളികളാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് എ താരതമ്യേന ശക്തമായ ഗ്രൂപ്പാണ്.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് ആദ്യ എതിരാളികൾ പ്ലേ ഓഫിൽ വിജയിച്ചു വരുന്ന കാനഡയോ/ ട്രിനിഡാഡ് ആൻഡ് ടൊബാഗോയും ആയിരിക്കും. ഉദ്ഘാടന മത്സരം നടക്കുക അറ്റ്ലാൻഡയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിലായിരിക്കും. 2024 ജൂൺ 20നാണ് ആദ്യ മത്സരം.
Hopefully he will be there 🤞❤️ pic.twitter.com/ssn55DvCuL
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 8, 2023
അർജന്റീനയുടെ രണ്ടാം മത്സരം ചിലിക്കെതിരെയാണ്. ജൂൺ 25ന് നടക്കുന്ന മത്സരം ന്യൂജേഴ്സിയിലെ മെറ്റാലൈഫ് സ്റ്റേഡിയത്തിൽ നടക്കും.അർജന്റീനയുടെ മൂന്നാം മത്സരം പെറുവിനെതിരെ മയാമിയിൽ നടക്കും. ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ജൂൺ 29നാണ്. ഇന്റർ മയാമി ക്ലബ്ബിൽ കളിക്കുന്ന മെസ്സിക്ക് അത് കൂടുതൽ എളുപ്പമാകാൻ സഹായകമാകും.
ബി ഗ്രൂപ്പിൽ മെക്സിക്കൊ,ഇക്കോഡോർ, വെനിസ്വെല,ജമൈക്ക എന്നീ ടീമുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഗ്രൂപ്പ് സിയിലാവട്ടെ അല്പം കടുപ്പമേറിയതാണ്. ആതിഥേയരായ അമേരിക്ക ശക്തരാണ്, കൂടാതെ നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഉറുഗ്വേയും ഗ്രൂപ്പ് സിയിൽ ചേരുന്നുണ്ട്. അമേരിക്ക,ഉറുഗ്വെ ടീമുകൾക്ക് പുറമേ പനാമ,ബൊളീവിയ എന്നിവരും ഉൾപ്പെടും.
🏆 THE GROUPS OF THE COPA AMERICA 2024.
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 8, 2023
Thoughts? pic.twitter.com/xMyaRkZpf3
ഗ്രൂപ്പ് ഡിയിലാണ് ലാറ്റിൻ അമേരിക്കയിലെ മറ്റൊരു വലിയ ശക്തികളായ ബ്രസീൽ ഉൾപ്പെടുന്നത്. ബ്രസീലിനു പുറമേ കൊളംബിയ, പരാഗ്വെ ടീമുകൾക്കൊപ്പം പ്ലേ ഓഫ് കളിച്ച് ഹോണ്ടുറസ് അല്ലെങ്കിൽ കോസ്റ്റാറിക്ക എന്നിവയിൽ ഒരു ടീമും ചേരും. അർജന്റീനക്ക് ബ്രസീൽ,ഉറുഗ്വെ എന്നിവർ ഏതെങ്കിലും ഒരു ടീമുമായി കളിക്കണമെങ്കിൽ അത് ഫൈനലിൽ മാത്രമായിരിക്കും.മയാമിയിലെ ഹാർഡ്റോക് സ്റ്റേഡിയത്തിൽ ജൂലൈ 14നാണ് ഫൈനൽ മത്സരം നടക്കുക.