ചരിത്ര നേട്ടം കുറിച്ച് സൗദിയിൽ ക്രിസ്ത്യാനോ റൊണാൾഡോ ഷോ.. |Cristiano Ronaldo

ഗംഭീരമായി തുടരുന്ന സൗദി പ്രൊ ലീഗ് സീസണിലെ മത്സരത്തിൽ അൽ റിയാദിനേ ഒന്നിനെതിരെ നാലു ഗോളുകൾ പരാജയപ്പെടുത്തിക്കൊണ്ട് സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസ്ർ വിജയം നേടിയിരുന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന ലീഗിലെ പതിനാറാമത്തെ മത്സരത്തിലായിരുന്നു അൽ നസ്ർ വിജയം നേടുന്നത്. 16 മത്സരങ്ങളിൽ നിന്നും 37 പോയിന്റ് സ്വന്തമാക്കിയ അൽ നസ്ർ പോയന്റ് ടേബിളിൽ അൽ ഹിലാലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

അൽ നസ്റിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ 31 മിനിറ്റിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ ലീഡ് നേടിക്കൊടുത്തു. ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് മറ്റൊരു പോർച്ചുഗീസ് സ്ഥാനമായ ഒക്റ്റാവിയോ അൽ നസറിന്റെ ലീഡ് രണ്ടായി ഉയർത്തി. രണ്ടാം പകുതിയിൽ 67-മിനിറ്റിൽ ഗോൾ സ്കോർ ചെയ്ത് ടാലിസ്‌ക ലീഡ് മൂന്നായി ഉയർത്തി. തൊട്ടടുത്ത നിമിഷം 68 മിനിറ്റിൽ അൽ റിയാദ് ഒരു ഗോൾ തിരിച്ചടിച്ചു.

മത്സരത്തിന്റെ അവസാന നിമിഷം മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയ ടാലിസ്‌ക നാല് ഗോളുകളുടെ അൽ നസ്ർ വിജയം പൂർത്തിയാക്കി. അൽ നസ്ർ ജേഴ്സിയിൽ സൗദി പ്രോ ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിലെ 1200-മത് പ്രഫഷണൽ മത്സരമായിരുന്നു അരങ്ങേറിയത്. മത്സരത്തിൽ അസിസ്റ്റുകൾ സ്വന്തമാക്കിയ റൊണാൾഡോ 252 അസിസ്റ്റുകൾ ആണ് തന്റെ കരിയറിൽ നേടിയത്. ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ഫുട്ബോൾ താരമായ റൊണാൾഡോ 791-മത്തെ വിജയവും അൽ റിയാദിനെതിരെ സ്വന്തമാക്കി.

സൗദി പ്രോ ലീഗ് സീസണിലെ ടോപ് സ്കോറർ ലിസ്റ്റിൽ 16 ഗോളുകളുമായി ഒന്നാമതായ ക്രിസ്ത്യാനോ റൊണാൾഡോ അസിസ്റ്റുകളുടെ കാര്യത്തിലും മുന്നിലാണ്. അതേസമയം പോയിന്റ് ടേബിളിൽ ശക്തരായ അൽ ഹിലാലിനേക്കാൾ ഏഴ് പോയിന്റ് പിന്നിലാണ് അൽ നസ്ർ. സൗദി പ്രോ ലീഗിന്റെ കിരീടം സ്വന്തമാക്കണമെങ്കിൽ അൽ ഹിലാലിന്റെ വമ്പൻ വെല്ലുവിളിയെയാണ് അൽ നസ്റിന് മറികടക്കേണ്ടത്. ഈ സീസണിൽ സൗദി പ്രോ ലീഗ് കിരീടം സ്വന്തമാക്കാൻ ക്രിസ്ത്യാനോ റൊണാൾഡോക്ക് കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post