ലയണൽ മെസ്സിയല്ല, എക്കാലത്തെയും മികച്ച താരം റൊണാൾഡോയാണെന്ന് മൗറിഞ്ഞോ
ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരെന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടക്കാറുണ്ട്, ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും തമ്മിലായിരുന്നു മത്സരം. ലയണൽ മെസ്സിയാണ് ഏറ്റവും മികച്ചതെന്ന് ലോകകപ്പോടുകൂടി തെളിയിച്ചുവെന്നാണ് പലരുടെയും വാദം. എന്നാൽ അത് ചെറുത്തുനിൽക്കാൻ ക്രിസ്ത്യാനോ റൊണാൾഡോ ആരാധകരും ശ്രമിക്കാറുണ്ട്.
എന്നാൽ എക്കാലത്തെയും മികച്ച താരങ്ങളിൽ ആരൊക്കെയാണ് എന്ന കാര്യത്തിൽ പലർക്കും പല അഭിപ്രായമാണുള്ളത്. മറഡോണ, പെലെ, മെസ്സി, റൊണാൾഡോ നൊസാരിയോ, ക്രിസ്ത്യാനോ റൊണാൾഡോ എന്നിങ്ങനെ പല പേരുകളും ആ ലിസ്റ്റിലുണ്ട്. എന്നാൽ ‘സ്പെഷ്യൽ വൺ’ മൗറിഞ്ഞോ അക്കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.
ബ്രസീലിയൻ ഇതിഹാസ താരം രണ്ട് ലോകകപ്പ് നേടിയ റൊണാൾഡോ നൊസാരിയെയാണ് ലോകത്തിലെ എക്കാലത്തെയും മികച്ച താരമെന്നാണ് പോർച്ചുഗീസ് കാരനായ മൗറീഞ്ഞോ അഭിപ്രായപ്പെടുന്നത്. ക്രിസ്ത്യാനോ റൊണാൾഡോയുടെ നാട്ടുകാരനും റയൽ മാഡ്രിഡിനൊപ്പം അദ്ദേഹത്തിന്റെ പരിശീലകനുമായ മൗറീഞ്ഞോ തഴഞ്ഞത് ആശ്ചര്യമുളവാക്കി.
റൊണാൾഡോ, ‘R9’, മെസ്സിയും റൊണാൾഡോയും ഉയർന്നുവരുന്നതിന് വളരെ മുമ്പുതന്നെ ഒരു ആഗോള സൂപ്പർസ്റ്റാറായിരുന്നു, മാത്രമല്ല അദ്ദേഹത്തിന്റെ മാതൃരാജ്യത്ത് പലർക്കും ഒരു ആരാധനാപാത്രമായി തുടരുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും റയൽ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും വേണ്ടി കളിച്ച മിന്നുന്ന കരിയറിൽ ബ്രസീലിയൻ രണ്ട് തവണ ലോകകപ്പ് നേടുകയും രണ്ട് ബാലൺ ഡി ഓർ ട്രോഫികൾ നേടുകയും ചെയ്തു.അദ്ദേഹത്തിന്റെ കരിയറിൽ നേരത്തെ സംഭവിച്ച പരിക്കായിരുന്നു കരിയറിൽ കൂടുതൽ നേട്ടങ്ങൾ അദ്ദേഹത്തെ കൈയൊഴിഞ്ഞത്. ചുരുങ്ങിയ കാലയളവിൽ തന്നെ വലിയ നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
🗣️ Jose Mourinho feels both Messi and Ronaldo miss out when it comes to being deemed the greatest of all time…https://t.co/EfTgTcoOyE pic.twitter.com/o9J4jhdzZ3
— Mirror Football (@MirrorFootball) December 9, 2023
റൊണാൾഡോ നസാരിയോയെ കുറിച്ച് മൗറിഞ്ഞോ പറഞ്ഞത് ഇങ്ങനെ;
” ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർക്ക് റൊണാൾഡോ നെസാരിയെക്കാൾ കൂടുതൽ കരിയർ ഉണ്ടായിരുന്നു, അവർ 15 വർഷമായി അവരുടെ സിംഹാസനത്തിൽ ഇരിക്കാൻ കഴിഞ്ഞു,എന്നിരുന്നാലും, നമ്മൾ കഴിവിനെക്കുറിച്ചും വൈദഗ്ധ്യത്തെക്കുറിച്ചും പരിശോധിക്കുകയാണെങ്കിൽ, ആരും ബ്രസീലിയൻ റൊണാൾഡോയെ മറികടക്കില്ല. അദ്ദേഹം ബാഴ്‌സലോണയിൽ ബോബി റോബ്‌സണിനൊപ്പം ഉണ്ടായിരുന്നപ്പോൾ, കളത്തിലിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. അപ്പോൾ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹമെന്ന് എനിക്ക് മനസ്സിലായി. “പരിക്കുകൾ അതിലും അവിശ്വസനീയമായ ഒരു കരിയർ നശിപ്പിച്ചു, പക്ഷേ ആ 19 വയസ്സുള്ള കുട്ടിയുടെ കഴിവ് അവിശ്വസനീയമായ ഒന്നായിരുന്നു.” മൗറീഞ്ഞോ പറഞ്ഞു നിർത്തി.