‘ഫോം താൽക്കാലികവും ക്ലാസ് ശാശ്വതവുമാണ്’ : കോർണറിൽ നിന്നും അത്ഭുത ഗോളുമായിഎയ്ഞ്ചൽ ഡി മരിയ | Angel Di Maria
ഫോം താൽക്കാലികവും ക്ലാസ് ശാശ്വതവുമാണ് എന്ന ചൊല്ല് ബെൻഫിക്കയുടെ അര്ജന്റീന താരം എയ്ഞ്ചൽ ഡി മരിയക്കും ബാധകമാണ്.13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ സീസണിൽ പോർച്ചുഗലിൽ തിരിച്ചെത്തിയ അർജന്റീനിയൻ ആർബി സാൽസ്ബർഗിനെതിരായ ചാമ്പ്യൻസ് ലീഗ് ടൈയിൽ അരമണിക്കൂറിന് ശേഷം തന്റെ ടീമിന് ലീഡ് നൽകി.
ഒരു കോർണറിൽ നിന്ന് നേരിട്ട് ആണ് താരം ഗോൾ നേടിയത്. ബോക്സിനുള്ളിൽ നിരവധി കളിക്കാരെ മറികടന്ന് പന്ത് ഗോൾകീപ്പറുടെ കയ്യിൽ തട്ടി വലയിൽ കയറുകയായിരുന്നു.വെറ്ററൻ താരത്തിന്റെ ക്ലാസ് തെളിയിക്കുന്ന ഗോളായിരുന്നു അത്.നിക്കോളാസ് ഒട്ടമെൻഡിയുടെ ഒരു ഫൗൾ പരിശോധിക്കാൻ പിന്നീട് ഒരു നീണ്ട VAR അവലോകനത്തിന് റഫറി പോയിരുന്നെങ്കിലും അവസാനം ഗോൾ വിധിക്കുകയായിരുന്നു.
ആദ്യപകുതി അവസാനിക്കാൻ സെക്കൻഡ് ശേഷിക്ക് സിൽവ നേടിയ ഗോളിന് അസിസ്റ്റും നൽകിയത് ഡി മരിയയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡി മരിയ തന്നെയാണ് കളിയിലെ താരവും. ബ്രസീലിയൻ താരം ആർതർ കാബ്രാൾ പോർച്ചുഗീസ് ടീമിന്റെ മൂന്നാം ഗോൾ നേടി. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ ബെൻഫിക്ക 4 പോയിന്റുമായി യൂറോപ്പ് ലീഗിലേക്ക് കടന്നു.ഗോൾ വ്യത്യാസത്തിലാണ് ബെൻഫിക്ക യൂറോപ്പ് ലീഗിലേക്ക് യോഗ്യത നേടിയത്.
stop that Di Maria pic.twitter.com/uLaoOka5Uw
— 🇨🇿Fatiszn🇨🇿 (@czechcule) December 12, 2023
നേരത്തെ പിഎസ്ജി വേണ്ടി കളിക്കുമ്പോഴും ഡി മരിയ ഒളിമ്പിക് ഗോൾ ( കോർണറിൽ നിന്ന് നേരിട്ട് ) നേടിയിട്ടുണ്ട്.തന്റെ പ്രിയപ്പെട്ടവരുടെ ക്ലബ്ബായ റൊസാരിയോ സെൻട്രലിനൊപ്പം കോപ്പ ലിബർട്ടഡോർസ് കളിക്കാൻ അർജന്റീനയിലേക്ക് മടങ്ങിയെത്തുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ, ഡി മരിയ തന്റെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരമാണ് ഇന്നലെ കളിച്ചത്.
A spectacular goal from a direct corner kick 😱
— Indonesia Albiceleste (@ID_Albiceleste) December 13, 2023
Angel Di Maria 😍🇦🇷
pic.twitter.com/6zaMhZfwme