തിയാഗോ സിൽവയെ അനാദരിച്ചു, പൊചെട്ടിനോക്കെതിരെ ടീമംഗങ്ങൾ രംഗത്തെന്ന് റിപ്പോർട്ട് |Thiago Silva

ചെൽസിയിൽ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, അർജന്റീനക്കാരൻ പരിശീലകൻ ബ്രസീലിയൻ താരം തിയാഗോ സിൽവയെ ക്യാപ്റ്റനാക്കാത്തതിൽ ടീമിനകത്ത് പ്രതിഷേധമുണ്ടെന്ന് റിപ്പോർട്ട്.

റീസ് ജെയിംസിന്റെയും ബെൻ ചിൽവെല്ലിന്റെയും അഭാവത്തിൽ തിയാഗോ സിൽവയെ ക്ലബിന്റെ ഓൺ-ഫീൽഡ് ക്യാപ്റ്റനാക്കേണ്ടതില്ലെന്ന മൗറീഷ്യോ പോച്ചെറ്റിനോയുടെ തീരുമാനമാണ് ചെൽസിയുടെ കളിക്കാരുടെ അനിഷ്ടം വരാൻ കാരണമായിരിക്കുന്നത്. വലിയ സൈനിങ്ങുകൾ നടത്തിയിട്ടും ചെൽസി ഫോമിലെത്താത്തത് പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോയുടെ സ്ഥാനത്തിന് ഭീഷണിയുണ്ടായിട്ടുണ്ട്. അതിനിടയിലാണ് തിയാഗോ സിൽവയെ അനാദരിച്ചുവെന്ന വിവാദം കൂടി കത്തിപ്പടരുന്നത്.

897 മത്സരങ്ങൾ കളിച്ചു ഏറ്റവും പരിചയസമ്പത്തുള്ള 39 കാരൻ തിയാഗോ സിൽവ ടീമിലുണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ 20 വയസ്സുള്ള ഡിഫൻഡർ ലെവി കോൾവിലിന് ആംബാൻഡ് നൽകിയതാണ് ടീമിനുള്ളിൽ തന്നെ പരിശീലകന് പ്രതിഷേധമുയരാൻ കാരണമായത്. നിലവിൽ ചെൽസിയുടെ ക്യാപ്റ്റൻ റീംസ് ജെയിംസാണ്, വൈസ് ക്യാപ്റ്റൻ ചിൽവലാണ്. ജെയിംസിന്റെയും ചിലവല്ലിന്റെയും അഭാവത്തിൽ കോനർ ഗല്ലഘർ ആയിരുന്നു ചെൽസിയുടെ ആംബാൻഡ് ധരിച്ചിരുന്നത്. ഇവരുടെയൊക്കെ അഭാവത്തിൽ പോലും തിയാഗോ സിൽവയെ ക്യാപ്റ്റനായി പരിഗണിക്കാത്തത് ചോദ്യം ചെയ്യപ്പെടുകയാണ്.

പ്രീമിയർ ലീഗിൽ നിലവിൽ പന്ത്രണ്ടാം സ്ഥാനത്താണ് ചെൽസി. 16 റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ജയത്തിലേറെ തോൽവിയാണ് ചെൽസിയുടെ കീശയിൽ ഉള്ളത്. ഏഴു മത്സരം തോറ്റപ്പോൾ അഞ്ച് മത്സരങ്ങൾ മാത്രമാണ് ചെൽസിക്ക് ജയിക്കാൻ കഴിഞ്ഞത്. ചെൽസിയുടെ അടുത്ത മത്സരം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ശനിയാഴ്ച ഷെഫീൽഡ് യുണൈറ്റഡ് നെതിരെയാണ്.

5/5 - (1 vote)