‘അതിനെക്കുറിച്ച് ചിന്തിക്കാൻ ഞങ്ങൾക്ക് ഇനിയും സമയമുണ്ട്’ : റയലുമായുള്ള കരാർ വിപുലീകരണത്തെക്കുറിച്ച് ആൻസെലോട്ടി | Carlo Ancelotti
നിലവിലെ സീസണിന്റെ അവസാനത്തിൽ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി ക്ലബ് വിടുമെന്ന ഊഹാപോഹങ്ങൾ ശക്തി പ്രാപിക്കുകയാണ്.64 കാരനായ ഇറ്റാലിയൻ പരിശീലകൻ ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകനാവാനുള്ള ഒരുക്കത്തിലാണ് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.
എന്നാൽ ഈ കാര്യത്തിൽ ഇതുവരെയായിട്ടും ഒരു വ്യക്തതയും വന്നിട്ടില്ല.ലാലിഗ ക്ലബ്ബുമായുള്ള കരാറിനെക്കുറിച്ച് തീരുമാനമെടുക്കാൻ തനിക്ക് ഇനിയും ധാരാളം സമയമുണ്ടെന്ന് കാർലോ ആൻസലോട്ടി പറഞ്ഞു. ആൻസലോട്ടിയുടെ കരാർ സീസണിന്റെ അവസാനത്തോടെ അവസാനിക്കും.കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ ബ്രസീൽ ക്വാർട്ടർ ഫൈനൽ പുറത്തായതിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെക്ക് പകരക്കാരനായി ആൻസെലോട്ടിയെ കൊണ്ട് വരുമെന്ന് മുൻ ബ്രസീലിയൻ എഫ്എ (സിബിഎഫ്) പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് അവകാശപ്പെട്ടിരുന്നു.
“എനിക്ക് ഇതിനകം എന്റെ സമ്മാനം ലഭിച്ചു, അത് റയൽ മാഡ്രിഡിന്റെ പ്രധാന പരിശീലകനായി ഇവിടെ തുടരുക, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം”ക്രിസ്മസ് സമ്മാനമായി റയൽ തനിക്ക് ഒരു പുതിയ കരാർ നൽകുമോ എന്ന് ഒരു പത്രസമ്മേളനത്തിൽ ചോദിച്ചപ്പോൾ ആൻസലോട്ടി മറുപടി പറഞ്ഞു.”ഞാൻ പറഞ്ഞതുപോലെ, അതിനെക്കുറിച്ച് (കരാർ വിപുലീകരണം) ചിന്തിക്കാൻ ഞങ്ങൾക്ക് ഇനിയും സമയമുണ്ട്,” വില്ലാറിയലിനെതിരായ റയലിന്റെ ഹോം മത്സരത്തിന് മുന്നോടിയായി ഇറ്റാലിയൻ കൂട്ടിച്ചേർത്തു.
🚨 Carlo Ancelotti is closer to a contract renewal with Real Madrid than to a departure. 🇮🇹✍️🤍
— Transfer News Live (@DeadlineDayLive) December 16, 2023
(Source: @jfelixdiaz) pic.twitter.com/4bNJiCVyvv
എന്നാൽ സമ്മാനങ്ങളുടെ കാര്യത്തിൽ, ഇന്ന് എന്റെ കളിക്കാർക്ക് ഈ മത്സരം ജയിച്ച് എനിക്ക് ഒന്ന് സമ്മാനിക്കാം. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കാര്യം ഈ രണ്ട് മത്സരങ്ങൾ വിജയിച്ച് ഈ വർഷം നന്നായി പൂർത്തിയാക്കുക എന്നതാണ്, അതിനാൽ നമുക്ക് ശാന്തമായ ക്രിസ്മസ് ആഘോഷിക്കാം.ലാലിഗ സ്റ്റാൻഡിംഗിൽ രണ്ടാം സ്ഥാനത്തുള്ള റയൽ 14-ാം സ്ഥാനത്തുള്ള വില്ലാറിയലിനെതിരായ വിജയത്തോടെ ലീഡർ ജിറോണയെ താൽക്കാലികമായി മറികടക്കാൻ ശ്രമിക്കും.