“ഞാൻ എന്റെ 3 ഗോളുകൾ ഒരു മോശം സെൽഫ് ഗോളിന് പകരം നൽകാൻ തയ്യാറാണ്’ : ലോകകപ്പ് ഫൈനലിലെ തോൽവിയെക്കുറിച്ച് കൈലിയൻ എംബാപ്പെ |Kylian Mbappe
ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയിട്ടും സൂപ്പർ സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെക്ക് അര്ജന്റീനക്കെതിരെ ഫ്രാൻസിന് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല. തുടർച്ചയായ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഫ്രാൻസ് അർജന്റീനയുടെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപെട്ടു.മത്സരത്തിന്റെ ആദ്യ പകുതിയിൽ അര്ജന്റീന ആധിപത്യം നേടിയെങ്കിലും എംബാപ്പയുടെ ഗോളുകളിൽ ഫ്രാൻസ് തിരിച്ചുവരികയും ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അര്ജന്റീന വിജയം നേടി.
ഒരു ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡും എംബാപ്പെ സ്വന്തമാക്കിയിരുന്നു.എന്നാൽ ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് സ്വന്തമാക്കി ചരിത്രം കുറിച്ചതിന്റെ യാതൊരു സന്തോഷവും ഇപ്പോഴും തനിക്കില്ലെന്നാണ് എംബാപ്പെ പറയുന്നത്. ഒരു അഭിമുഖത്തിൽ സംസാരിച്ച എംബാപ്പെ ലോകകപ്പ് ഫൈനലിനെക്കുറിച് സംസാരിച്ചു.
“സത്യം പറഞ്ഞാൽ, ആ നിമിഷം എനിക്ക് അത്രയൊന്നും മനസ്സിലായില്ല. ഞാൻ എന്റെ മൂന്ന് ഗോളുകൾ ഒരു മോശം സെൽഫ് ഗോളിനായി കൈമാറുമായിരുന്നു. ഒരു 1-0 വിജയം നേടാൻ ആഗ്രഹിച്ചു.ഈ മത്സരം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ഞങ്ങൾക്കറിയാം, പക്ഷേ കപ്പുമായി പോകാതെ ഞങ്ങൾ ചരിത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയാൻ പ്രയാസമാണ്”എംബപ്പേ പറഞ്ഞു.
” അത് ഞങ്ങൾ മറക്കാൻ ആഗ്രഹിക്കുന്നു,പക്ഷെ ലോകം മുഴുവൻ അത് ഓർമിപ്പിക്കുകയാണ്. പലരും എന്നോട് നന്ദി പറയുന്നുണ്ട്. അതെന്തിനാണ്, ഞങ്ങൾ വിജയിച്ചില്ലല്ലോ എന്നാണു എനിക്കവരോട് ചോദിക്കാനുള്ളത്.ഞങ്ങൾ ലോകത്തിന് ഒരു ഐതിഹാസിക മത്സരം നൽകി, പക്ഷേ അത് വിജയിക്കാൻ പ്രയാസമായിരുന്നു” എംബാപ്പെ കൂട്ടിച്ചേർത്തു.
• “Are you aware that that night [World Cup final] you entered the history of football?"
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 21, 2023
Kylian Mbappe: “I would’ve exchanged my 3 goals for an ugly own goal and a 1-0 win….
“You want to forget, but people talk to you about it, the whole planet tells you about it. They said… pic.twitter.com/M0U9AicvXa
കേവലം 25 വയസ്സുള്ള കൈലിയൻ എംബാപ്പെ ആധുനിക ഗെയിമിന്റെ ഇതിഹാസങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്.PSG, AS മൊണാക്കോ എന്നിവയ്ക്കായി 342 മത്സരങ്ങളിൽ നിന്ന് 260 ഗോളുകളും 116 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഫ്രാൻസിനായി 75 മത്സരങ്ങളിൽ നിന്ന് 46 ഗോളുകളും 30 അസിസ്റ്റുകളും നേടിയിട്ടുണ്ട്.ഫ്രാൻസിന്റെ എക്കാലത്തെയും ഗോൾസ്കോറിംഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.എംബാപ്പെ ഇതിനകം രണ്ട് ലോകകപ്പ് ഫൈനലുകളിൽ കളിച്ചിട്ടുണ്ട്.