‘മെസ്സിയെ എവിടെയാണ്’ എന്ന പരിഹാസ ചോദ്യവുമായി കാഡിസ് ആരാധകർ
വ്യാഴാഴ്ച രാത്രി 14 -ാം സ്ഥാനത്തുള്ള കാഡിസിനെതിരെ ഗോൾരഹിത സമനിലയിൽ പിരിഞ്ഞ എഫ്സി ബാഴ്സലോണയുടെ ഈ സീസണിലെ തുടക്കം മോശത്തിൽ നിന്ന് മോശത്തിലേക്ക് നീങ്ങുകയാണ്.കറ്റാലൻ ഭീമന്മാർ ലീഗിൽ ഇപ്പോഴും തോൽവിയറിയാത്തവരാണെങ്കിലും, മൂന്ന് കളികളിൽ സമനിലയിൽ അവസാനിക്കുകയും ചെയ്തു.തൽഫലമായി, അവർ നിലവിൽ ലാ ലീഗയിൽ ഒമ്പത് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനെക്കാൾ ഏഴ് പോയിന്റും പിറകിലാണ്.
ലയണൽ മെസി ബാഴ്സലോണ വിട്ടതിനു ശേഷം പതറുന്ന ടീമിന് സീസണിലെ ആദ്യത്തെ ഒന്നു രണ്ടു മത്സരങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും മികവു കാണിക്കാൻ കഴിഞ്ഞത്. അതേസമയം ഇന്നലത്തെ മത്സരത്തിനായി തങ്ങളുടെ മൈതാനത്തെത്തിയ ബാഴ്സലോണ ടീമിനെ ലയണൽ മെസിയുടെ പേരു പറഞ്ഞ് കുത്തി നോവിക്കാൻ കാഡിസ് ആരാധകർ മറന്നതുമില്ല.കാഡിസ് ആരാധകർ കളിക്ക് മുമ്പ് ബാഴ്സലോണയോട് ചോദിച്ചു, ‘‘ ലയണൽ മെസ്സി എവിടെയാണ്. ബാഴ്സലോണയുടെ എക്കാലത്തെയും വലിയ്യ് ഇതിഹാസ താരത്തിന്റെ അഭാവം ഒരു മത്സരത്തിലും വലിയ രീതിയിൽ നിഴലിക്കുന്നുണ്ട്.കളിക്ക് മുമ്പ്, കാഡീസ് ആരാധകർ ബാഴ്സയെ പരിഹസിച്ചു, ‘ലയണൽ മെസ്സി എവിടെ?’ എന്ന ചോദ്യവുമായാണ് എത്തിയത്.
Cadiz fans are chanting "Where's Leo Messi" 😬
— ESPN FC (@ESPNFC) September 23, 2021
(via @albert_roge) pic.twitter.com/WBdQ08eG3u
മെസിയില്ലാതെ ബാഴ്സലോണ ഈ സീസണിൽ പതറുമ്പോൾ അവരെ കൂടുതൽ നിരാശരാക്കുന്നതിനു വേണ്ടിയാണ് കാഡിസ് ആരാധകർ ഇതു ചെയ്തതെന്നു വ്യക്തമാണ്.ആറ് തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് തന്റെ വേതന ആവശ്യങ്ങൾ 50%കുറയ്ക്കാൻ സമ്മതിച്ചിട്ടും ലാ ലിഗ ഭീമന്മാർക്ക് അദ്ദേഹത്തെ പിടിച്ചുനിർത്താനായില്ല. ഈ കഴിഞ്ഞ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീന ഫോർവേഡ് ഒടുവിൽ പാരീസ് സെന്റ്-ജെർമെയ്നിൽ (പിഎസ്ജി) സൗജന്യ ട്രാൻസ്ഫറിൽ ചേരുകയും ചെയ്തു.
ലയണൽ മെസിക്ക് ശേഷമുള്ള ജീവിതം കറ്റാലൻ ക്ലബിന് ദയനീയമായി തുടരുന്നു, കാരണം അവർക്ക് വീണ്ടും പോയിന്റുകൾ നഷ്ടപ്പെടുക മാത്രമല്ല ടീമെന്ന നിലയിൽ ഒത്തൊരുമ കാണിക്കാനും സാധിക്കുന്നില്ല. പരിശീലകൻ എന്ന നിലയിൽ കൂമാൻ വലിയ പരാജയമായി മാറിയിരിക്കുകയാണ്. ഒരു പുതിയ ടീമിനെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഡിപ്പായെ പോലെയുള്ള താരങ്ങളെ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. പുറത്തു വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം കൂമാനെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ. ഡച്ച് മാന് പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ബാഴ്സ.