2023 വിടവാങ്ങുമ്പോൾ മെസ്സിയുടെ നേട്ടങ്ങൾ. അടുത്തവർഷം മെസ്സിയുടെ മത്സരങ്ങളുടെ ഷെഡ്യൂൾ.. | Lionel Messi

ലയണൽ മെസ്സിയുടെ 2023ലെ നേട്ടങ്ങളും 2024 ഇനിയുള്ള മത്സരങ്ങളെ കുറിച്ചും ഒരു എത്തിനോട്ടം. 2023-ൽ ആരാധകർക്ക് മെസ്സി അമേരിക്കയിലേക്ക് ചേക്കേറിയത് നിരാശ നൽകിയെങ്കിലും മെസ്സിക്കത് സന്തോഷം നൽകിയ ട്രാൻസ്ഫർ നടന്ന വർഷമാണ്.

2023 ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി മികച്ച വർഷമായിരുന്നു, 2022 അവസാനത്തിലായിരുന്നു ലോകകപ്പ് നേടിയതെങ്കിലും ആഘോഷം മുഴുവൻ നടന്നത് 2023 എന്ന വർഷമാണ്.അതുകൊണ്ടുതന്നെ ലയണൽ മെസ്സിയുടെ ആഘോഷ വർഷമാണ് 2023. പിഎസ്ജി എന്ന ക്ലബ്ബിൽ തുടരാൻ താല്പര്യം പ്രകടിപ്പിക്കാതെ അമേരിക്കയിലേക്ക് ചേക്കേറിയതും 2023-ൽ.

ഈ വർഷം ലയണൽ മെസ്സി നേടിയത് 2 കിരീടങ്ങളാണ്. പിഎസ്ജികൊപ്പം ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു, അതിനുശേഷം ഇന്റർമയാമിയിൽ ലീഗ് കപ്പും സ്വന്തമാക്കാൻ കഴിഞ്ഞു. അർജന്റീനക്കൊപ്പം ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനോടൊപ്പം ലാറ്റിൻ അമേരിക്കയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന. ഫിഫ റാങ്കിങ്ങിലും ഒന്നാം സ്ഥാനത്ത് അർജന്റീന തുടരുന്നു.

2023ൽ മെസ്സി 45 മത്സരങ്ങളാണ് കളിച്ചത്. 22 പിഎസ്‌ജി, 14 ഇന്റർ മിയാമി, 9 അർജന്റീന.
28 ഗോളുകൾ: പിഎസ്ജിക്കൊപ്പം 9, ഇന്റർ മിയാമിക്കൊപ്പം 11, അർജന്റീനയ്‌ക്കൊപ്പം 8
12 അസിസ്റ്റുകൾ: 6 PSG, 5 ഇന്റർ മിയാമി, 1 അർജന്റീന
എന്നിങ്ങനെയാണ് മെസ്സിയുടെ കണക്കുകൾ.

ലയണൽ മെസ്സിയുടെ 2024:ജനുവരി 19 ന് എൽ സാൽവഡോർ ടീമിനെ നേരിടാൻ ഇന്റർ മിയാമി ഒരു അന്താരാഷ്ട്ര പര്യടനം ആരംഭിക്കുമ്പോൾ മെസ്സി ജനുവരിയിൽ കളിക്കളത്തിലേക്ക് മടങ്ങിവരും. ടാറ്റ മാർട്ടിനോയുടെ സ്ക്വാഡ് പിന്നീട് മിഡിൽ ഈസ്റ്റിലേക്ക് പോകും, ​​അവിടെ അവർ ജനുവരി 29 ന് അൽ ഹിലാലിനെയും ഫെബ്രുവരി 1 ന് അൽ നസറിനെയും നേരിടും. വീണ്ടുമൊരു മെസ്സി റൊണാൾഡോ പോരാട്ടം കാണാൻ കഴിയും എന്നത് ആരാധകരെയും ആവേശത്തിലാക്കുന്നു.

മൂന്ന് ദിവസത്തിന് ശേഷം, ഫെബ്രുവരി 4 ന്, ഇന്റർമയാമി ഒരു ഹോങ്കോംഗ് ടീമിനെതിരെ (പ്രാദേശിക താരങ്ങൾ ഉൾപ്പെട്ട) മറ്റൊരു സൗഹൃദ മത്സരം കളിക്കും, തുടർന്ന് മിയാമിയിലേക്ക് മടങ്ങും, അവിടെ ഫെബ്രുവരി 15 ന് അവർ DRV-PNK സ്റ്റേഡിയത്തിൽ ന്യൂവെൽസ് ഓൾഡ് ബോയ്‌സിന് ആതിഥേയത്വം വഹിക്കും. ലയണൽ മെസ്സിയുടെ കുട്ടിക്കാല ക്ലബ്ബാണ് ന്യൂവെൽസ്.

Rate this post