മറ്റാർക്കും വിശ്വസിക്കാനാവാത്ത അപൂർവ നേട്ടത്തിൽ റെക്കോർഡ് കുറിച്ച അർജന്റീന പരിശീലകൻ ഞെട്ടിച്ചു | Lionel Scaloni

നിരവധി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമായിരുന്നു 2021ൽ അർജന്റീന രാജ്യാന്തര തലത്തിൽ ഒരു കിരീടം സ്വന്തമാക്കുന്നത്. ഫൈനലിൽ എതിരാളികളായ ബ്രസീലിനെയും പരാജയപ്പെടുത്തിക്കൊണ്ട് 28 വർഷങ്ങൾക്ക് ശേഷം അർജന്റീന രാജ്യാന്തര തലത്തിലുള്ള കിരീടമായി കോപ്പ അമേരിക്ക ഉയർത്തി. 2018 ൽ അർജന്റീന ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ലയണൽ സ്കലോണിക്ക് കീഴിലായിരുന്നു മെസ്സിയുടെയും അർജന്റീനയുടെയും ചരിത്ര വിജയം.

2018ലെ ഫിഫ വേൾഡ് കപ്പിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തായ അർജന്റീന 2019 ലെ കോപ്പ അമേരിക്കയിൽ ബ്രസീലിനോട് പരാജയപ്പെട്ട പുറത്തായി. പിന്നീട് അപരാജിത കുതിപ്പ് നടത്തിയ അർജന്റീന 2021ൽ നടന്ന കോപ്പ അമേരിക്കയും നേടി 2022ൽ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തി ഫൈനലിസിമയും നേടി. കൂടാതെ 2022 ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ കിരീടം നേടിയ മെസ്സിയും അർജന്റീനയും സഞ്ചരിക്കുന്നത് ലയണൽ സ്കാലോണിക്ക് കീഴിലുള്ള അർജന്റീനയുടെ ഗോൾഡൻ കാലഘട്ടത്തിലൂടെയാണ്.

ഭൂഖണ്ഡതലത്തിലും ലോകതലത്തിലും ഒരു ദേശീയ ടീമിനോടൊപ്പം ചാമ്പ്യനായ പരിശീലകന്മാരെ നോക്കുകയാണെങ്കിൽ വളരെ കുറച്ചു മാത്രമേ നമുക്ക് കാണാനാവൂ. ഈയൊരു കാര്യത്തിൽ അർജന്റീന പരിശീലകനായ ലയണൽ സ്കാലോണി റെക്കോർഡ് നേടിയിട്ടുണ്ട്. ഏറ്റവും കുറച്ചു സമയത്തിനുള്ളിൽ തന്നെ കോപ്പ അമേരിക്കയും ഫിഫ വേൾഡ് കപ്പ്‌ കിരീടവും നേടിയ സ്കാലോണിക്ക് പരിശീലകനായി ചുമതലയേറ്റിയതിനുശേഷം സമയമെടുത്തത് നാലുവർഷം മാത്രമാണ്.

ഈ കാര്യത്തിൽ രണ്ടാം സ്ഥാനതുള്ളത് ജർമനിയുടെ പരിശീലകനായിരുന്ന ഹെൽമുട് ഷോൺ ആണ്, 22 വർഷങ്ങൾകൊണ്ടാണ് യൂറോപ്പിന്റെയും ലോകത്തിന്റെയും ചാമ്പ്യൻപട്ടത്തിലേക്ക് ജർമ്മനിയെ അദ്ദേഹം നയിച്ചത്. 25 വർഷങ്ങൾ എടുത്ത സ്പാനിഷ് പരിശീലകൻ വിസിന്റെ ഡെൽ ബോസ്കോയെ കൂടാതെ 27 വർഷങ്ങളുടെ സമയമെടുത്ത ബ്രസീലിയൻ പരിശീലകൻ കാർലോസ് ആൽബർറ്റോ, 31 വർഷങ്ങൾ എടുത്ത ബ്രസീലിയൻ പരിശീലകൻ മാരിയോ സാകലോ തുടങ്ങിയവർ തൊട്ട് പിന്നിലെ സ്ഥാനങ്ങളിലുണ്ട്. എങ്കിൽപോലും വെറും നാലു വർഷങ്ങൾ കൊണ്ടാണ് അർജന്റീനയെ ലോകത്തിലെ ഏറ്റവും മികച്ച ടീമാക്കി സ്കാലോണി മാറ്റിയത്.

5/5 - (1 vote)