ക്രിസ്ത്യാനോ റൊണാൾഡോയില്ല, മെസ്സിയും നെയ്മറിനെയും തിരഞ്ഞെടുത്ത് കക്ക | Cristiano Ronaldo
ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങൾക്കൊപ്പം കളിച്ചിട്ടുള്ള ബ്രസീലിയൻ ഇതിഹാസമാണ് കക്ക എന്ന് വിളിപ്പേരുള്ള റികാർഡോ സാന്റോസ്. ഫിഫ വേൾഡ് കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, ബാലൻ ഡി ഓർ അവാർഡ് തുടങ്ങി ഫുട്ബോളിലെ പ്രധാന ബഹുമതികൾ എല്ലാം നേടിയ ബ്രസീലിയൻ താരം കുറച്ചു വർഷങ്ങൾക്ക് മുൻപാണ് വിരമിച്ചത്. എസി മിലാൻ, റയൽ മാഡ്രിഡ് തുടങ്ങിയ യൂറോപ്പിലെ പേരുകേട്ട് മെമ്പർമാർക്കൊപ്പം അവരുടെ സുവർണ്ണ കാലഘട്ടത്തിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് കക്ക.
കഴിഞ്ഞദിവസം നടന്നൊരു ഇന്റർവ്യൂ കക്ക ഒരു പെർഫെക്റ്റ് ഫുട്ബോളർ എങ്ങനെയാണെന്ന് വിശദീകരിച്ചു. ലെഫ്റ്റ് ഫൂട്ട് മാഴ്സലോയുടേത് തിരഞ്ഞെടുക്കുകയാണെന്നും ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ താരമായ മാഴ്സലോ മിടുക്കനാണെന്നും കക്ക പറഞ്ഞു. അതേസമയം റൈറ്റ് ഫൂട്ട് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയറിന്റേതാണ് കക്ക തിരഞ്ഞെടുത്തത്.
സ്പീഡിന്റെ കാര്യത്തിൽ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പയെയാണ് കക്ക തിരഞ്ഞെടുത്തത്. കരുത്തിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം എർലിംഗ് ഹാലണ്ടിനെ കക്ക തിരഞ്ഞെടുത്തു. കളിക്കളത്തിലെ ബുദ്ദിയുടെയും തന്ത്രങ്ങളുടെയും കാര്യത്തിൽ മറ്റൊരു മാഞ്ചസ്റ്റർ സിറ്റി താരമായ കെവിൻ ഡി ബ്രൂയ്നെയെയാണ് കക്ക തിരഞ്ഞെടുത്തത്. കൂടാതെ കളിക്കത്തിൽ മാജിക് പുറത്തെടുക്കാൻ കഴിവുള്ള താരമായി അർജന്റീന നായകൻ ലിയോ മെസ്സിയെ കക്ക തിരഞ്ഞെടുത്തു.
Kaka builds the perfect baller… what a player! 💛 pic.twitter.com/b7Thyh10i6
— GOAL (@goal) January 2, 2024
അതേസമയം തന്റെ മുൻസഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ കക്ക തിരഞ്ഞെടുക്കാത്തത് പ്രത്യേകം ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ചിട്ടുള്ള സുഹൃത്തുക്കളായ കക്കയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോസെ മൗറീഞ്ഞോക്ക് കീഴിൽ റയൽ മാഡ്രിഡിന്റെ മനോഹരമായ കാലഘട്ടത്തിലാണ് കളിച്ചത്. നിലവിൽ 41 വയസുകാരനായ കക്ക 2002 ൽ ഫിഫ വേൾഡ് കപ്പ് നേടിയ ബ്രസീൽ ടീമിലെ താരമായിരുന്നു.