കേരളത്തിൽ അർജന്റീന കളിക്കാൻ വരുന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ,കെഎഫ്എയും |Argentina
കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനുള്ള അർജന്റീനയുടെ താൽപ്പര്യത്തെക്കുറിച്ച് അറിയില്ലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ). സംസ്ഥാനത്ത് സൗഹൃദ മത്സരം കളിക്കാനുള്ള അറിയിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് (എഎഫ്എ) തനിക്ക് ഇമെയിൽ ലഭിച്ചതായി കേരള കായിക മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) കേരള ഫുട്ബോൾ അസോസിയേഷനും (കെഎഫ്എ) ഇതിനെക്കുറിച്ച് ഒരു സ്ഥിരീകരണവും നൽകിയിട്ടില്ല. എഐഎഫ്എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ എം സത്യനാരായണൻ ഇത്തരമൊരു സംഭവവികാസത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. ഫിഫയുമായി അഫിലിയേറ്റഡ് ദേശീയ ടീമിന് രാജ്യത്തു കളിക്കണമെങ്കിൽ സംസ്ഥാന സർക്കാർ AIFF-ൽ നിന്ന് KFA വഴി അനുമതി തേടണം.
മന്ത്രിയുടെ അവകാശവാദം ഉണ്ടായിരുന്നിട്ടും ഔദ്യോഗിക വിവരങ്ങൾ ലഭിച്ചില്ലെന്ന് കെഎഫ്എ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. AIFF ഭാരവാഹികൾ കേരള സർക്കാരിന്റെ ഉദ്യമത്തെ സ്വാഗതം ചെയ്തെങ്കിലും ഔദ്യോഗിക നിർദ്ദേശത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞു. സംസ്ഥാന സർക്കാർ സമീപിച്ചാൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ അവർ സന്നദ്ധത അറിയിച്ചു.അർജന്റീന സമ്മതിച്ചാൽ തിരുവനന്തപുരത്തോ കൊച്ചിയിലോ സൗഹൃദ മത്സരം നടത്താമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
[🥇] Kerala is required to obtain permission from the AIFF through the KFA to host a friendly. As of now, Kerala has not reached out to anyone regarding this matter. Meanwhile, the AIFF welcomed the Kerala's move to invite the Argentina to play in the state. 🇮🇳⚽️ @Onmanorama pic.twitter.com/EfUFUnvdi9
— Sevens Football (@sevensftbl) January 4, 2024
പരിശീലന പിച്ചുകൾക്കും പ്രധാന വേദിക്കുമായി ഫിഫ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്.2022 ലോകകപ്പ് വിജയിച്ചതിന് ശേഷം, അർജന്റീന ആദ്യം ഇന്ത്യയിൽ ഒരു സൗഹൃദ മത്സരം കളിക്കാൻ ഉദ്ദേശിച്ചിരുന്നു.എന്നാൽ AFA യുടെ ഉയർന്ന മത്സര ഫീസ് കാരണം പദ്ധതികൾ ഉപേക്ഷിച്ചു. ലോക ചാമ്പ്യൻമാർക്ക് ആതിഥേയത്വം വഹിക്കാമെന്ന പ്രതീക്ഷയിൽ കേരള സർക്കാർ പിന്നീട് ഒരു ക്ഷണം നൽകി.