യൂറോപ്പിൽ അർജന്റീന താരങ്ങൾ തിളങ്ങിയ രാത്രി, ഇറ്റാലിയൻ ലീഗിൽ ഒന്നാമനായി ലവ്താരോയുടെ ഇന്റർമിലാൻ.
യൂറോപ്പിൽ ഇന്നലെ അർജന്റീന താരങ്ങൾ നിറഞ്ഞാടിയ ദിവസമായിരുന്നു.സിരി എയിൽ ലൗതാരോ മാർട്ടിനെസ് ഗോൾ നേടിയപ്പോൾ ഇന്റർമിലാൻ ഒന്നാം സ്ഥാനം നിലഭദ്രമാക്കി. ആവേശം അലയടിച്ച പോരാട്ടത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഇന്റർമിലാൻ ഹെല്ലാസ് വെറൊണയെ തോൽപ്പിച്ചു.
മത്സരത്തിന്റെ പതിമൂന്നാം മിനിറ്റിൽ തന്നെ അർജന്റീനയുടെ സൂപ്പർതാരം മാർട്ടിനസ് ഗോളിൽ ഇന്റർ മിലാൻ മുന്നിലെത്തി. കളിയുടെ 74 മിനിട്ടിൽ ഹെൻട്രി ഗോൾ മടക്കിയതോടെ സമനിലയിലേക്ക് നീങ്ങുമെന്നിരിക്കെ ആഡ് ഓൺ ടൈമിൽ ഫ്രറ്റെസി ആതിഥേയരെ മുന്നിലെത്തിച്ചു. അവസാന സെക്കൻഡിൽ ലഭിച്ച പെനാൽറ്റി വെറോണ നഷ്ടപ്പെടുത്തിയതോടെ ആവേശകരമായ മത്സരം ഇന്റർ മിലാൻ വിജയിച്ചു. ഇതോടെ സിരി എയിൽ 19 മത്സരങ്ങളിൽ 48 പോയിന്റുകളോടെ ഇന്റർമിലാനാണ് ഒന്നാം സ്ഥാനത്ത്. തകർപ്പൻ ഫോമിൽ കളിക്കുന്ന ലൗതാരോ മാർട്ടിനെസ് 16 ഗോളുകളോടെ ഇറ്റാലിയൻ ലീഗിൽ ടോപ് സ്കോറർ സ്ഥാനത്താണ്.
Lautaro Martínez is having one hell of a season.
— Vamos Argentina (@ArgentinaENFan) January 7, 2024
🇦🇷🔝 16 GOALS in 17 GAMES and is the TOP GOAL SCORER in Serie A.
pic.twitter.com/mi7fSsjqiT
Matías Soulé scores for Frosinone!pic.twitter.com/O8ICTywNr0
— Roy Nemer (@RoyNemer) January 6, 2024
മറ്റൊരു സീരി എ മത്സരത്തിൽ മോൻസ വിജയിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മോൻസ ഫ്രോസിനോനെതിരെ വിജയിച്ചത്.മോൻസക്ക് വേണ്ടി അർജന്റീന താരം കാർബോണി ലക്ഷ്യം കണ്ടു. ഫ്രോസിനോനു വേണ്ടി മറ്റൊരു അർജന്റീന യുവതാരമായ മാറ്റിയാസ് സൗളെ പെനാൽറ്റിയിലൂടെ ഗോൾ നേടി. എന്നാൽ സൊളെയുടെ സെൽഫ് ഗോളലായിരുന്നു മോൻസയുടെ വിജയം.
Valentin Carboni who had an assist earlier, gets a goal to put Monza up 2-0. pic.twitter.com/SF1QTsmiTQ
— Arnacadabra (@ArnautovicArmy) January 6, 2024
Right place. Right time.
— Emirates FA Cup (@EmiratesFACup) January 6, 2024
Enzo Fernández extends @ChelseaFC's lead following a VAR check 🔵#EmiratesFACup pic.twitter.com/WuMDhHP7sT
എഫ് എ കപ്പിൽ ചെൽസിക്കെതിരെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് വിജയിച്ചപ്പോൾ അർജന്റീനയുടെ സൂപ്പർ താരം എൻസോ ഫെർണാണ്ടസ് ചെൽസിക്ക് വേണ്ടി ലക്ഷ്യം കണ്ടു. മത്സരത്തിന്റെ 85 മിനിട്ടിലായിരുന്നു എൻസൊയുടെ ഗോൾ.പ്രെസ്റ്റോൺ ആയിരുന്നു ചെൽസിക്ക് എതിരാളികൾ.
📺 RESUMEN | #CopaDelRey
— RFEF (@rfef) January 6, 2024
🆚 1-3 I @CDeportivoLugo – @Atleti
⚽️ 0-1 I Correa I 2'
⚽️ 1-1 I Antonetti I 39'
⚽️ 1-2 I Memphis I 66'
⚽️ 1-3 I Memphis I 74'#LaCopaMola I Dieciseisavos pic.twitter.com/MiyfFHYC5l
കോപ്പ ഡെൽ റെ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിന് വേണ്ടി എയ്ഞ്ചൽ കൊറിയ ലക്ഷ്യം കണ്ടു. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ കൊറെയ ഗോൾ നേടി. ലുഗോക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ വിജയം. കോപ്പ ഡൽ റെയിലെ മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡിന് വേണ്ടി നിക്കോ പാസ് ആദ്യ ഇലവനിൽ അരങ്ങേറി. ഏറെ പ്രതീക്ഷയുള്ള അർജന്റീന യുവതാരം 70 മിനിറ്റ് വരെ കളിക്കളത്തിലുണ്ടായിരുന്നു.എഫ്എ കപ്പിലെ മറ്റൊരു മത്സരത്തിൽ അർജന്റീനയുടെ സൂപ്പർ ഗോൾകീപ്പർ മാർട്ടിനസ് ആസ്റ്റൺ വില്ലക്ക് വേണ്ടി ക്ലീൻ ഷീറ്റ് സ്വന്തമാക്കി. ആസ്റ്റൻ വില്ല ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കുകയും ചെയ്തു.