സൗദിയിൽ 10 ഗോളടിക്കുന്നത് ഒരു കോർണർ കിക്ക് എടുക്കുന്നതിന് തുല്യമാണെന്ന് ഇബ്രാഹിമോവിച്

ലോക ഫുട്ബോളിൽ ഇതിഹാസ താരങ്ങളിൽ ഒരാളായ സ്വീഡന്റെ സ്ലാറ്റൻ ഇബ്രാഹിമോവിച് 2023 ലാണ് തന്റെ ഫുട്ബോൾ കരിയറിനോട് വിട പറയുന്നത്. 41 വയസ്സിൽ എ സി മിലാനിലൂടെയാണ് ഇബ്രാഹിമോവിച് 24 വർഷം നീണ്ട സീനിയർ ഫുട്ബോൾ കരിയറിനോട് വിടപറഞ്ഞത്. ഫുട്ബോളിൽ നിന്നും വിരമിച്ചതിനുശേഷവും നിരവധി അഭിപ്രായങ്ങളുമായി മുന്നോട്ടുവന്ന ഇബ്രാഹിമോവിച് മാധ്യമ വാർത്തകളിൽ സജീവമാണ്.

ഏറ്റവും ഒടുവിൽ വന്ന ഇബ്രാഹിമോവിചിന്റെ പ്രസ്താവന എല്ലായിപ്പോഴത്തെയും പോലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയെ പറയാതെ വിമർശിച്ച്കൊണ്ടാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുള്ള സൂപ്പർ താരങ്ങൾ കളിക്കുന്ന അറബ് ലീഗിൽ പത്തു ഗോളുകൾ സ്കോർ ചെയ്യുന്നത് ലീഗ് വണ്ണിൽ ഒരു ഗോൾ സ്കോർ ചെയ്യുന്നതിന് തുല്യമാണെന്നാണ് ഇബ്രാഹിമോവിച് പറഞ്ഞത്.

“അറബ് ലീഗിൽ പത്തു ഗോളുകൾ സ്കോർ ചെയ്യുന്നത് ലീഗ് വണ്ണിൽ ഒരു ഗോൾ സ്കോർ ചെയ്യുന്നതിന് തുല്യമാണ്. ഇംഗ്ലണ്ടിലെത് വെച്ച് നോക്കുകയാണെങ്കിൽ വെറുമൊരു ഷോട്ടിന് തുല്യമാണ്, സ്പെയിനിലാണെങ്കിൽ ഒരു കോർണർ കിക്കിന് തുല്യമാണ്.” – സ്ലാറ്റൻ ഇബ്രാഹിമോവിച് പറഞ്ഞു.

39 വയസ്സിലേക്ക് കടക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ 2023 വർഷത്തിൽ 54 ഗോളുകൾ സ്കോർ ചെയ്തുകൊണ്ട് ടോപ് സ്കോറർ പട്ടം നേടിയിരുന്നു. യൂറോപ്യൻ താരങ്ങളെക്കാൾ കൂടുതൽ ഗോളുകൾ സ്കോർ ചെയ്തു കൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഫോം വീണ്ടെടുത്തത്. ഈയോരു സാഹചര്യത്തിലാണ് ബാഴ്സലോണ, യുണൈറ്റഡ്, പിഎസ്ജി, മിലാൻ തുടങ്ങി യൂറോപ്പിലെ പേരുകേട്ട വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ഇബ്രാഹിമോവിച് തന്റെ അഭിപ്രായം പറഞ്ഞുകൊണ്ട് മുന്നോട്ട് വരുന്നത്.

4.2/5 - (6 votes)