ബാലൻ ഡി ഓർ അഴിമതിയിൽ ഖലീഫിയുടെ മറുപടി, മെസ്സിക്കൊപ്പം ലോകകപ്പ് ആഘോഷിക്കാത്തതിന് കാരണവുമുണ്ട്.. |Lionel Messi
എട്ടുതവണ ബാലൻഡിയോർ അവാർഡുകൾ സ്വന്തമാക്കിയ ലിയോ മെസ്സിയുടെ 2021ൽ നേടിയ ബാലൻഡിയോർ അവാർഡിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നു കേൾക്കുന്നുണ്ട്. മെസ്സിക്ക് ബാലൻഡിയോർ നൽകുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസ് ഫുട്ബോൾ മാഗസിനെ പി എസ് ജി സ്വാധീനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് പി എസ് ജി ക്കെതിരെ അന്വേഷണം നടത്തുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഈ വിമർശനങ്ങൾക്കെതിരെയും ലിയോ മെസ്സിക്ക് പാരിസിൽ അനുഭവപ്പെട്ട സാഹചര്യങ്ങളെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിന്റെ പ്രസിഡന്റ് നാസർ അൽ ഖലീഫി. ഫ്രാൻസിനെതിരെയാണ് മെസ്സി വേൾഡ് കപ്പ് നേടിയെന്നതിനാലാണ് മെസ്സിയുടെ വേൾഡ് കപ്പ് നേട്ടം തങ്ങൾ ആഘോഷിക്കാതിരുന്നത് എന്ന് ഖലീഫി പറഞ്ഞു.
“ലിയോ മെസ്സി ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. ഒരുപാട് കാലം കളിച്ചിരുന്ന ബാഴ്സലോണയിൽ നിന്നും പെട്ടെന്ന് പാരീസിലേക്ക് കൂടുമാറിയത് അദ്ദേഹത്തിനു വലിയൊരു വെല്ലുവിളി ഉണ്ടാക്കിയിരുന്നു. എനിക്ക് ലിയോ മെസ്സിയോട് വളരെയധികം ബഹുമാനം ഉണ്ട്. എന്തായാലും ആളുകൾ പാരിസ് സെന്റ് ജർമയിനെ കുറിച്ച് മോശമായി സംസാരിക്കുന്നത് ഞാൻ അംഗീകരിക്കുന്നില്ല.”
Nasser Al-Khelaifi: “Messi is the best player in history. It was challenging for him to transition from Barcelona and come here all of a sudden. I have a lot of respect for him. However, I don't accept people speaking ill of Paris Saint-Germain. I want players to speak while they… pic.twitter.com/KwvocAb8In
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 9, 2024
“ഫ്രാൻസിനെതിരെയും കിലിയൻ എംബാപ്പേക്കെതിരെയും ലിയോ മെസ്സിയുടെ അർജന്റീന ഫിഫ വേൾഡ് കപ്പ് നേടിയത് കൊണ്ട് ഞങ്ങൾ മെസ്സിക്കൊപ്പം ആഘോഷിച്ചില്ല. ഞങ്ങൾ ഒരു ഫ്രഞ്ച് ക്ലബ് ആയതിനാൽ ഞങ്ങൾക്ക് അതിന് കഴിയില്ല. അതിനാൽ ലിയോ മെസ്സിക്കെതിരെ കൂക്കിവിളിക്കാതിരിക്കാൻ ഫാൻസിനും കഴിഞ്ഞില്ല.” – ഖലീഫി പറഞ്ഞു.