എല്ലാവർക്കും ലിയോ മെസ്സിയെ മതി, ഫിഫ ബെസ്റ്റിനു വന്നവർ മെസ്സിയെ വാഴ്ത്തുന്നതിങ്ങനെയാണ്.. | Lionel Messi

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അർജന്റീനയുടെ നായകനും ഇന്റർമിയാമി താരവുമായ ലിയോ മെസ്സിയാണ്. ഏറെ പ്രതീക്ഷിതമായി തുടർച്ചയായി രണ്ടാമത്തെ തവണയും ഫിഫ ദി ബെസ്റ്റ് സ്വന്തമാക്കിയ ലിയോ മെസ്സിയുടെ കരിയറിലെ അവസാന വർഷങ്ങളിലെ പുരസ്‌കാരങ്ങളാണിത്.

അതേസമയം ഇന്റർ മിയാമി ടീമിനോടൊപ്പം പരിശീലനം നടത്തുന്നത് കാരണം ഇംഗ്ലണ്ടിലെ ലണ്ടനിൽ വെച്ച് നടന്ന ഫിഫ ദി ബെസ്റ്റ് ചടങ്ങിലേക്ക് വരുവാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഫുട്ബോൾ ഇതിഹാസങ്ങളും ഫുട്ബോളിലെ പ്രമുഖരും കൊണ്ട് ഫിഫ ദി ബെസ്റ്റ് ചടങ്ങ് ഗംഭീരമായിരുന്നു.

ബ്രസീലിയൻ താരങ്ങളായ റോബർട്ടോ കാർലോസ്, റൊണാൾഡോ നസാരിയോ തുടങ്ങിയവരെല്ലാം ഫിഫ ദി ബെസ്റ്റ് ചടങ്ങിനെത്തിയിരുന്നു. ഫിഫ ദി ബെസ്റ്റിൽ ലിയോ മെസ്സിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോൾ ‘ജീനിയസ്’, ഏറ്റവും മികച്ച താരം, ‘GOAT’ തുടങ്ങിയ വിശേഷണങ്ങളാണ് ഫുട്ബോളിലെ പ്രമുഖർ നൽകിയത്.

ലിയോ മെസ്സിയെ ഏറ്റവും മികച്ചത് എന്ന് ബ്രസീലിയൻ താരമായ റൊണാൾഡോ വിശേഷിപ്പിച്ചപ്പോൾ എക്കാലത്തെയും മികച്ച താരം എന്ന് തന്നെയാണ് സിറ്റി പരിശീലകൻ ഗ്വാർഡിയോള പറഞ്ഞത്. ആഴ്‌സൻ വെങ്ങർ, ലാംപ്പാർഡ് ലിയോ മെസ്സി ജീനിയസ് എന്ന് വിശേഷിപ്പിച്ചു. ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയ ലിയോ മെസ്സിക്ക് നിലവിൽ ഒരുപാട് വിമർശനങ്ങളും അതുപോലെ തന്നെ ആശംസകളും വരുന്നുണ്ട്.

3.9/5 - (11 votes)