ഖത്തറിലെ ആരാധകരുടെ പിന്തുണയെക്കുറിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് | AFC Asian Cup | Igor Stimac

എഎഫ്‌സി ഏഷ്യന്‍ കപിൽ ഫുട്‌ബോളില്‍ ആദ്യ ജയം തേടി ഇന്ത്യ ഇന്നിറങ്ങുന്നു . ഫിഫ ലോക റാങ്കിങ്ങില്‍ 68-ാം സ്ഥാനക്കാരായ ഉസ്‌ബക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഖത്തറിലെ അല്‍ റയാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ഇന്ത്യൻ പരിശീലകൻ ഇഗോർ സ്ടിമാക് ആരാധകരുടെ പിന്തുണയെക്കുറിച്ച് സംസാരിച്ചു.

ഏകദേശം 30 ലക്ഷം ജനസംഖ്യയുള്ള ഖത്തറിൽ ഏകദേശം 750,000 ഇന്ത്യക്കാർ താമസിക്കുന്നുണ്ട്.ഓസ്‌ട്രേലിയയോട് 2-0ന് തോറ്റ മത്സരത്തിലും നിരവധി ആരാധകർ ഇന്ത്യയെ സപ്പോർട്ട് ചെയ്യാൻ എത്തിയിരുന്നു. ദോഹയിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ 36,000-ത്തിലധികം കാണികൾ ഉണ്ടായിരുന്നു, അവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്, ഉസ്ബെക്കിസ്ഥാനെതിരെ ഇതിലും വലിയ ജനപങ്കാളിത്തം സ്റ്റിമാക് പ്രതീക്ഷിക്കുന്നു.“ഞങ്ങൾ ഈ മത്സരത്തിൽ ഒരു വലിയ ആരാധകൂട്ടത്തെ പ്രതീക്ഷിക്കുന്നു, കഴിഞ്ഞ മത്സരത്തേക്കാൾ കൂടുതൽ ആരാധകരെ പ്രതീക്ഷിക്കുന്നുണ്ട് “ഇന്ത്യൻ പരിശീലകൻ പറഞ്ഞു.

” ഇന്നത്തെ മത്സരം നല്ല സമയത്താണ് നടക്കുന്നത് അവർക്ക് പങ്കെടുക്കാൻ കൂടുതൽ സൗകര്യപ്രദമാണ്,” 56 കാരനായ പരിശീലകൻ പറഞ്ഞു.“അവർ ഈ ഗെയിമിൽ ഞങ്ങൾക്ക് നിർണായക പോയിന്റായിരിക്കാം, ഒരിക്കൽ കൂടി, എല്ലാവർക്കും വലിയ, വലിയ നന്ദി.”ഉസ്‌ബെക്കിസ്ഥാൻ സിറിയയ്‌ക്കെതിരെ 0-0 സമനിലയോടെയാണ് തങ്ങളുടെ ഏഷ്യൻ കപ്പ് ആരംഭിച്ചത്. മത്സരത്തിൽ ഫിനിഷിങ്ങിലെ പിഴവ് അവര്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. നിലവില്‍, ഗ്രൂപ്പ് ബിയിലെ പോയിന്‍റ് പട്ടികയില്‍ ഇന്ത്യയ്‌ക്ക് മുന്നിലായി മൂന്നാം സ്ഥാനത്താണ് ഉസ്‌ബക്കിസ്ഥാന്‍.

ഇരുടീമുകളും ആറ് തവണ ഏറ്റുമുട്ടി, ഉസ്ബെക്കിസ്ഥാൻ നാല് തവണ വിജയിക്കുകയും മറ്റ് രണ്ട് സമനിലയിൽ അവസാനിക്കുകയും ചെയ്തു. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഉസ്‌ബെക്കിസ്ഥാനെതിരായ ആദ്യ ജയം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.2001-ലെ മെർദേക്ക കപ്പിൽ ഉസ്‌ബെക്കിസ്ഥാൻ 2-1ന് ഇന്ത്യയെ തോൽപ്പിച്ചിരുന്നു.I.M. വിജയനാണ് ഇന്ത്യയുടെ ഏക ഗോൾ നേടിയത്.നെഹ്‌റു ഗോൾഡ് കപ്പിലും ഒരു സൗഹൃദ മത്സരത്തിലും ആണ് ഇന്ത്യ സമനില നേടിയത്.1999ലെ ഏഷ്യൻ കപ്പ് ഉൾപ്പെടെ തുടർച്ചയായ നാല് മത്സരങ്ങളിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങി.

Rate this post