മഷറാനോക്ക് കീഴിൽ ഒളിമ്പിക്സിൽ പങ്കെടുക്കാൻ മെസ്സിയും ഡിമരിയയും വീണ്ടും വരുന്നു..

ലോക ഫുട്ബോളിലെ അർജന്റീനയുടെ സൂപ്പർ താരങ്ങളായ ലിയോ മെസ്സിയും ഡി മരിയയും 2008 ൽ ചൈനയിൽ വച്ച് നടന്ന ബെയ്ജിങ് ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി ഗോൾഡ് മെഡൽ നേടിയ ടീമിലെ താരങ്ങളാണ്. അന്നുമുതലാണ് ലിയോ മെസ്സി എന്ന അതുല്യ പ്രതിഭ ലോക ഫുട്ബോളിലെ നേട്ടങ്ങൾ ഓരോന്നായി നേടിത്തുടങ്ങിയത്. അന്ന് അർജന്റീനക്കുവേണ്ടി ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ നേടിയ മെസ്സി ഇന്ന് അർജന്റീനക്ക് വേണ്ടി ഫിഫ വേൾഡ് കപ്പ് നേടിയ മെസ്സിയാണ്.

എന്തായാലും 2024ൽ ഫ്രാൻസിലെ പാരിസിൽ വച്ചാണ് ഒളിമ്പിക്സ് നടക്കുന്നത്. ഫുട്ബോളിനെ കൂടാതെ കായിക ഇനത്തിലെ എല്ലാ മത്സരങ്ങളും അരങ്ങേറുന്ന ലോകത്തിന്റെ കായികം മാമാങ്കം ആണ് ഒളിമ്പിക്സ്. 2024 ജൂലൈ മുതൽ ഓഗസ്റ്റ് വരെയാണ് സമ്മർ ഒളിമ്പിക്സ് നടക്കുന്നത്. ഇത്തവണ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ് അർജന്റീന അണ്ടർ 23 ടീം.

അർജന്റീനയുടെ ഈ യൂത്ത് ടീമിന്റെ പരിശീലകൻ അർജന്റീന ഫുട്ബോൾ ഇതിഹാസമായ മാഷറാനോയാണ്. അതേസമയം അർജന്റീനയിൽ നിന്നുള്ള മാധ്യമങ്ങളുടെ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത്തവണത്തെ ഒളിമ്പിക്സിൽ അർജന്റീന ടീമിനോടൊപ്പം കളിക്കുവാൻ ലിയോ മെസ്സിയും ഡി മരിയയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ ഒളിമ്പിക്സിന് അർജന്റീന ടീം യോഗ്യത നേടുകയാണെങ്കിൽ ലിയോ മെസ്സിയും ഡി മരിയയും ഒരു തവണ കൂടി ഒളിമ്പിക്സിൽ ബൂട്ട് കെട്ടും.

അണ്ടർ 23 ടീമാണ് ഒളിമ്പിക്സ് ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കുക എന്നാണെങ്കിലും ടീമിൽ മൂന്ന് സീനിയർ താരങ്ങളെ ഉൾപ്പെടുത്താനുള്ള നിയമം ഒളിമ്പിക്സ് ഫുട്ബോളിലുണ്ട്. ഈ മൂന്ന് സീനിയർ താരങ്ങളുടെ ഒഴിവിലേക്ക് മെസ്സിയും ഡി മരിയയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുശേഷം ആയിരിക്കും ഒളിമ്പിക്സ് ടൂർണമെന്റ് അരങ്ങേറുക. കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടിയും ലിയോ മെസ്സിയും സംഘവും വളരെയധികം പ്രതീക്ഷകളോടെയാണ് കാത്തിരിക്കുന്നത്.

3.5/5 - (2 votes)