നാണംകെട്ട തോൽവിക്ക് ശേഷം ആശാൻ പറഞ്ഞത്, ഐഎസ്എൽ എന്ന് ആരംഭിക്കുമെന്ന് തീരുമാനമായി | Kerala Blasters
സൂപ്പർ കപ്പ് ടൂർണമെന്റ് തങ്ങളുടെ ഗ്രൂപ്പിലെ അവസാനം മത്സരത്തിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാണംകെട്ട തോൽവി കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് മുന്നിൽ തോൽവി സമ്മതിച്ച് കീഴടങ്ങിയത്.
അവസാനം കളിച്ച തുടർച്ചയായ ആറു മത്സരങ്ങളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഈ കണക്കുകൾ എല്ലാം കാറ്റിൽ പറത്തി കൊണ്ടായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സൂപ്പർ കപ്പ് ടൂർണമെന്റ്ൽ ബ്ലാസ്റ്റേഴ്സിനെ ഒരു മയവുമില്ലാതെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു വിട്ടത്.
ഈ മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാണ് അവസാന മത്സരത്തിൽ ഭാഗ്യവശാൽ നമ്മുടെ താരങ്ങൾക്ക് ആർക്കും പരിക്കുകൾ വന്നിട്ടില്ല എന്ന് ഇവാൻ ആശാൻ പറഞ്ഞു, കൂടാതെ സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ 10 പ്രധാനപ്പെട്ട മത്സരങ്ങൾ ഉണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്കോമനോവിച്ച് ഓർമിപ്പിച്ചു.
Full-Time. #KBFCNEU #KalingaSuperCup #KBFC #KeralaBlasters pic.twitter.com/sS6H9KDESi
— Kerala Blasters FC (@KeralaBlasters) January 20, 2024
അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിലെ പ്രതീക്ഷകളെല്ലാം അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരും കാത്തിരിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് ശേഷിക്കുന്ന മത്സരങ്ങൾക്ക് വേണ്ടിയാണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ഫോം ഇനിയും തുടരുമെന്ന് പ്രതീക്ഷയുണ്ട്. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി മൂന്നിനാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. അഡ്രിയാൻ ലൂണക്ക് പകരമായി ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന പുതിയ യൂറോപ്യൻ താരമായ ഫെഡറിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരത്തിൽ കാണാനാവുക.