ആരാധകർ പറയുന്നതിലും കാര്യമുണ്ട്, കാരണം ബ്ലാസ്റ്റേഴ്സ് ഇതുകൂടി നോക്കേണ്ടതുണ്ട്.. | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പോയിന്റ് ടേബിൾ തകർപ്പൻ പ്രകടനവുമായി ഒന്നാംസ്ഥാനത്ത് മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ഫോം സൂപ്പർ കപ്പ് ടൂർണമെന്റിൽ ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. സൂപ്പർ കപ്പ് ടൂർണമെന്റ് ഗ്രൂപ്പിലെ ആദ്യ മത്സരം ഐ ലീഗ് ടീമിനെതിരെ വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗ്രൂപ്പിലെ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്.
ഗ്രൂപ്പിൽ രണ്ടാം മത്സരത്തിൽ ജംഷഡ്പൂര് എഫ്സിയോട് വഴങ്ങിയ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പർ കപ്പിൽ നിന്നും പുറത്താക്കിയത്. കൂടാതെ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നാലുഗോളുകൾക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് ദയനീയമായാണ് സൂപ്പർ കപ്പിൽ നിന്നും പുറത്തായത്. വളരെയധികം പ്രതീക്ഷകളോടെ കാത്തിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വലിയ നിരാശ നൽകിയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.
സൂപ്പർ കപ്പ് ടൂർണമെന്റ് ചരിത്രത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നോക്കുകയാണെങ്കിൽ സെമിഫൈനൽ യോഗ്യത നേടാൻ ഇതുവരെയും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. 2018ൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യമായി സൂപ്പർ കപ്പിൽ കളിച്ചപ്പോൾ ഐ ലീഗ് ടീമായ നേരോക എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ പ്രീക്വാർട്ടർ ഫൈനൽ മത്സരത്തിൽ പരാജയപ്പെടുത്തി പുറത്താക്കി.
2019ൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റിന് വേണ്ടി കളിക്കാൻ എത്തിയപ്പോൾ യോഗ്യത പോലും നേടാൻ ആവാതെ ഐ ലീഗ് ടീമായ ഇന്ത്യൻ ആരോസ് കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കി. കഴിഞ്ഞവർഷം സ്വന്തം നാട്ടിൽ വച്ച് നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.
📊 Kerala Blasters performance in Super Cup so far 👇
— KBFC XTRA (@kbfcxtra) January 20, 2024
2018: Knocked Out in R16 against Neroca FC ❌
2019: Knocked Out in qualifiers against Indian Arrows ❌
2023: Failed to get pass group stage ❌
2024: Failed to get pass group stage ❌#KBFC #KalingaSuperCup pic.twitter.com/FANS3hEuB8
ഇപ്പോഴിതാ ഇത്തവണത്തെ സൂപ്പർ കപ്പ് ടൂർണമെന്റിലും ഗ്രൂപ്പ് സ്റ്റേജിൽ നിന്ന് സെമിഫൈനൽ യോഗ്യത നേടാൻ ആവാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി. സൂപ്പർ കപ്പ് പോലെയുള്ള കപ്പ് ടൂർണമെന്റ്കളെ കൂടി കേരള ബ്ലാസ്റ്റേഴ്സ് സീരിയസ് ആയി കാണണമെന്ന നിലപാടാണ് ആരാധകർക്കുള്ളത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ഫെബ്രുവരി തുടക്കത്തോടെ പുനരാരംഭിക്കും. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ കിരീട പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ വരുന്ന മത്സരങ്ങളിൽ എല്ലാം തകർപ്പൻ ഫോമിൽ കളിക്കേണ്ടിവരും.