കേരള ബ്ലാസ്റ്റേഴ്‌സ് താരം ബ്രൈസ് മിറാണ്ടയെ സ്വന്തമാക്കാൻ പഞ്ചാബ് എഫ്സി |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഈ വർഷത്തിലെ മത്സരങ്ങൾ ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരി ട്രാൻസ്ഫർ വിൻഡോയും ഈ മാസത്തോടെ അവസാനിക്കുകയാണ്. സീസണിൽ ഇടയിലുള്ള വിന്റർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്ന അവസാന നിമിഷങ്ങളിൽ ട്രാൻസ്ഫർ നീക്കങ്ങൾക്ക് വേഗത കൂടുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ 24 വയസ്സുകാരനായ യുവ താരത്തിനെ സ്വന്തമാക്കാൻ അവസാനവട്ട ശ്രമങ്ങൾ നടത്തുകയാണ് ഐഎസ്എൽ ടീമായ പഞ്ചാബ് എഫ്സി. കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ബ്രെയിസ് മിറാണ്ടയെ സ്വന്തമാക്കുന്നത് സംബന്ധിച്ച് ട്രാൻസ്ഫർ ഡീലിന്റെ അവസാന ചർച്ചകളിലാണ് ഒരു ക്ലബ്ബുകളും. ലോണിൽ അടിസ്ഥാനത്തിലാകും താരത്തെ ഗോവ സ്വന്തമാക്കുക. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിൽ മിറാണ്ടക്ക് അതികം അവസരം ലഭിച്ചില്ല.
Punjab FC are in 'advanced' talks with Kerala Blasters FC to complete the signing of winger Bryce Miranda on a short-term loan deal, we can exclusively confirm ✍️🟠 pic.twitter.com/cD48GFdvMM
— 90ndstoppage (@90ndstoppage) January 29, 2024
മിറാണ്ടയെ മാത്രമല്ല സ്ട്രൈക്കർ ബിദ്യഷാഗർ സിംഗ് ഡിഫൻഡർ ഹോർമിപാം എന്നിവരും ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. ഇരു താരങ്ങൾക്കും ഈ സീസണിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയിൽ നിന്നാണ് ബ്രൈസ് മിറാൻഡയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.2026വരെ ക്ലബ്ബില്‍ താരത്തിന് കരാറുണ്ട്.മുംബൈ എഫ്‌സിയില്‍ നിന്നാണ് മിറാന്‍ഡ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ചത്. അണ്ടര്‍ 18വരെയുള്ള എല്ലാ പ്രായവിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ല്‍ എഫ്‌സി ഗോവയുടെ ഡെവലപ്‌മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്‌സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്‌സ് എഫ്‌സിയില്‍ ചേര്‍ന്നു.
💣🥇Bryce Miranda and Bidyashagar Singh have been sold to Punjab FC. Kerala Blasters will receive significant transfer fee 💸 @IFTnewsmedia #KBFC pic.twitter.com/BeyhhKnpVD
— KBFC XTRA (@kbfcxtra) January 30, 2024
2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്‌സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബ്ബിനായി 33 മത്സരങ്ങള്‍ കളിച്ച അദ്ദേഹം കഴിഞ്ഞ 2 സീസണുകളിൽ ഐ-ലീഗ് ചാമ്പ്യൻഷിപ്പിനായി ശക്തമായി പോരാടുന്ന ഗോവൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു 2 ഗോളുകളും 4 അസിസ്റ്റുകളുമാണ് ചർച്ചിലിനായി മിറാന്ഡയുടെ സംഭവന ഐ-ലീഗിലെ ബ്രൈസിന്റെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള U23 ദേശീയ ടീമിലും മിറാണ്ടയെ ഉൾപ്പെടുത്തിയിരുന്നു