റൊണാൾഡോയെക്കാൾ മികച്ചത് ഇബ്രാഹിമോവിച്? ഡി മരിയയുടെ ഇലവൻ ഇങ്ങനെയാണ്..
ലോക ഫുട്ബോളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പം തന്റെ ഫുട്ബോൾ കരിയറിൽ പന്ത് തട്ടിയ താരമാണ് നിലവിൽ പോർച്ചുഗീസ് ക്ലബ് ആയ ബെൻഫികക്ക് വേണ്ടി കളിക്കുന്ന അർജന്റീന താരം ഡി മരിയ. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, പി എസ് ജി തുടങ്ങി ഫുട്ബോളിലെ വമ്പന്മാർക്ക് വേണ്ടി നിരവധി വർഷത്തോളം കാണിച്ച് പരിചയസമ്പത്തുള്ള താരം കൂടിയാണ് ഈ അർജന്റീന താരം.
തന്റെ ഫുട്ബോൾ കരിയറിൽ കിലിയൻ എംബാപ്പേ, ലിയോ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളോടൊപ്പം പന്ത് തട്ടിയ ഡി മരിയ തന്നോടൊപ്പം കളിച്ച താരങ്ങളിൽ നിന്നും മികച്ച താരങ്ങളുടെ ഒരു ഇലവൻ തയ്യാറാക്കിയിട്ടുണ്ട്. ലിയോ മെസ്സിയും കിലിയൻ എംബാപ്പെയും നെയ്മർ ജൂനിയറും തുടങ്ങിയ താരനിരയെ തന്റെ ഇലവനിൽ ഉൾപ്പെടുത്തിയ ഡി മരിയ തന്നോടൊപ്പം കളിച്ച പ്രധാന താരത്തിനെ ഉൾപ്പെടുത്തിയില്ല.
👥 Ángel Di María’s ideal starting XI of teammates he had throughout his career, he told @TyCSports 🇦🇷 pic.twitter.com/UTaPq1Wxqb
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 30, 2024
ഇലവനിൽ ഗോൾകീപ്പറായി അർജന്റീന താരം എമിലിയാനോ മാർട്ടിനസ് ഇടം നേടിയപ്പോൾ ഡിഫൻസ് നിരയിലെ വിങ്ങുകളിൽ റയൽ മാഡ്രിഡ് താരങ്ങളായ സെർജിയോ റാമോസ്, മാഴ്സലോ എന്നിവരാണ് സ്ഥാനം സ്വന്തമാക്കിയത്. ഡിഫൻസ് നിരയിൽ അർജന്റീന താരങ്ങളായ ഒറ്റമെൻഡി, മഷറാനോ എന്നിവരും ഡിമരിയയുടെ ഇലവനിൽ ഇടം നേടി.
മധ്യനിരയിൽ നെയ്മർ ജൂനിയർ, പോർച്ചുഗൽ ഇതിഹാസമായ റൂയി കോസ്റ്റ എന്നിവരുടെ പേരുകൾ പറഞ്ഞു തന്റെ പേര് കൂടി ഉൾപ്പെടുത്തി. കൂടാതെ മുന്നേറ്റ നിരയിലേക്ക് വരികയാണെങ്കിൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും അർജന്റീന നായകൻ ലിയോ മെസ്സിയുടെ പേരും ഉൾപ്പടുത്തിയ ഡി മരിയ ഇബ്രാഹിമോവിചിനെ കൂടി ഉൾപ്പെടുത്തി. എന്നാൽ റയൽ മാഡ്രിഡിൽ തന്നോടൊപ്പം കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയാണ് ഡി മരിയയുടെ മികച്ച ഇലവൻ പ്രഖ്യാപനം.