ജസ്റ്റിനും ഫെഡറും ദിമിയും കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല, ഒഡിഷ പകരം വീട്ടി
ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒഡീഷാ എഫ്സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം അവസാനിച്ചു കഴിഞ്ഞപ്പോൾ ഹോം ടീമായ ഒഡീഷാ എഫ് സി കിടിലൻ തിരിച്ചുവരവിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി മൂന്നു പോയിന്റുകളും സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സിനെയും മറികടന്നു രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
ഒഡീഷ എഫിയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിലാണ് കയ്യിൽ ലഭിച്ച മത്സരം കേരള ബ്ലാസ്റ്റേഴ്സ് കൈവിട്ടു കളഞ്ഞത്. മത്സരം തുടങ്ങി പതിനൊന്നാം മിനിറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഗോൾ നേടി ഗ്രീക്ക് വിദേശ താരമായ ദിമിത്രിയോസ് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതിയിൽലുടനീളം ഈ ലീഡ് നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതിയിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിയത്.
Cat like reflexes! 😮
— Indian Super League (@IndSuperLeague) February 2, 2024
Watch #OFCKBFC LIVE only on @Sports18, @Vh1India, @News18Kerala & #SuryaMovies! 📺
Stream on @JioCinema: https://t.co/ckxXtEVznz#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #OdishaFC #KeralaBlasters | @OdishaFC @Amrinder_1 pic.twitter.com/nwBwuXfl3V
രണ്ടാം പകുതി ആരംഭിച്ച 53, 57 മിനിറ്റുകളിൽ മികച്ച ഹെഡർ ഗോളുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇരട്ട ഗോളുകൾ സ്വന്തമാക്കിയ റോയ് കൃഷ്ണ എഫ്സിക്ക് ഹോം സ്റ്റേഡിയത്തിൽ നിമിഷങ്ങൾക്കുള്ളിൽ ലീഡ് നേടിക്കൊടുത്തു. വിജയം പ്രതീക്ഷിച്ചിരുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതീക്ഷകളെ തട്ടിത്തെറിപ്പിക്കുന്നതായിരുന്നു റോയി കൃഷ്ണയുടെ തുടർച്ചയായ ഹെഡ്ഡർ ഗോളുകൾ.
We'll take the positives from this match and come back stronger.#OFCKBFC #KBFC #KeralaBlasters pic.twitter.com/SZCneRVKnJ
— Kerala Blasters FC (@KeralaBlasters) February 2, 2024
മത്സരത്തിന് അവസാന വിസിൽ ഉയർന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഒഡീഷ്യ എഫ്സി തുടർച്ചയായ വിജയങ്ങളുമായി സ്പാനിഷ് പരിശീലകൻ സെർജിയോ ലോബേരക്ക് കീഴിൽ കുതിക്കുകയാണ്. ഐ എസ് എൽ പോയിന്റ് ടേബിളിലെ മുൻനിര സ്ഥാനങ്ങളിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനക്കാരായ എസ് സി ഗോവയുമായി തുല്യ പോയിന്റാണ് ഒഡിഷ എഫ്സി സ്വന്തമാക്കിയത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ വിദേശ താരങ്ങളായ ജസ്റ്റിൻ, ഫെഡർ എന്നിവർ ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചു