ലിയോ മെസ്സിയെ ആരാധകർ വെറുത്തു, മെസ്സി കാരണം അർജന്റീനയുടെ മത്സരങ്ങളും നടക്കില്ലെന്നു റിപ്പോർട്ട്
ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ഏഷ്യയിൽ വെച് നടന്ന പ്രീസീസൺ മത്സരങ്ങൾ കളിക്കുവാണോ എത്തിയപ്പോൾ ഒരു മത്സരം ഒഴികെ എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു. ചൈനീസ് ടീമായ ഹോങ്കോങ് ഇലവനെതിരെ നടന്ന മത്സരത്തിലാണ് ഇന്റർമിയാമി ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കിയത്. എന്നാൽ ഈ മത്സരത്തിൽ സൂപ്പർ താരമായ ലിയോ മെസ്സി ഇന്റർമിയാമിക്ക് വേണ്ടി കളിച്ചില്ല.
സൗദി അറേബ്യയിൽ വെച്ച് നടന്ന പ്രീസീസൺ മത്സരങ്ങളിൽ സൗദി അറേബ്യൻ ക്ലബ്ബുകളോട് പരാജയപ്പെട്ട ഇന്റർമിയാമി പിന്നീട് ചൈനയിലെ ഹോങ്കോങ്ങിലേക്കാണ് സൗഹൃദ മത്സരത്തിനായി വന്നത്. ഇന്റർമിയാമിയുടെയും ലിയോ മെസ്സിയുടെയും പരിശീലനം കാണാൻ സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാഴ്ചയാണ് കണ്ടതെങ്കിലും മത്സരത്തിൽ സൂപ്പർ താരമായ ലിയോ മെസ്സി കളിക്കാതിരുന്നതോടെ ആരാധകർ കലിപ്പിലായി.
പരിക്ക് കാരണം മെസ്സി കളിക്കാതിരുന്നപ്പോൾ മത്സരം സംഘടിപ്പിച്ച സംഘാടകരും ചൈനീസ് ഗവണ്മെന്റ് ഉൾപ്പടെയുള്ളവർക്കും നിരാശയും ദേഷ്യവും വന്നു. നിലവിൽ പ്രശ്നമെന്തെന്നാൽ അടുത്ത മാസം മാർച്ചിൽ ചൈനയിൽ വെച്ച് നടക്കുന്ന ലിയോ മെസ്സിയുടെ അർജന്റീന ടീമിന്റെ സൗഹൃദ മത്സരങ്ങൾ നടക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ആശങ്ക. പുറത്തുവരുന്ന ചില റൂമറുകൾ പ്രകാരം മെസ്സിയുടെ ചൈനയിലെ ഇമേജ് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അർജന്റീനയുടെ ചൈനയിലെ സൗഹൃദ മത്സരങ്ങൾ ക്യാൻസൽ ചെയ്തേക്കുമെന്നാണ്.
(🌕) Sources from AFA are saying that they have no plans to cancel the friendly games against Nigeria and Ivory Coast despite China's problems and talks are ongoing in order to face the same opponents elsewhere. @FelipeCar 🚨🇦🇷 pic.twitter.com/qI0lB5BOUH
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 9, 2024
ചൈനയിൽ വെച്ച് മത്സരങ്ങൾ നടക്കുന്നത് സംബന്ധിച്ച് ആശങ്കകൾ ഉണ്ടെങ്കിലും അടുത്ത മാസം നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ നൈജീരിയ, ഐവറി കോസ്റ്റ് എന്നിവർക്കെതിരെ കളിക്കുവാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഇപ്പോഴും തയാറാണെന്നാണ്. എന്നാൽ ചൈനയല്ലാതെ മറ്റേതെങ്കിലും സ്ഥലത്തു വെച്ചായിരിക്കും ഈ മത്സരങ്ങൾ അരങ്ങേറാൻ സാധ്യതകൾ. അടുത്ത കോപ്പ അമേരിക്ക, വേൾഡ് കപ്പ് നടക്കുന്ന അമേരിക്കയിൽ വെച്ച് നടക്കാനുള്ള സാധ്യതകളുമുണ്ട്.