യൂറോപ്പിലെ ശക്തൻമാർ വീണ ഫുട്ബോൾ രാത്രി. മാഞ്ചസ്റ്ററിൽ ഗോളടിച്ചു കൂട്ടുന്ന ഹോയ്ലുണ്ട്
യൂറോപ്യൻ ഫുട്ബോളിലെ പ്രധാന ലീഗുകളിൽ നടന്ന മത്സരങ്ങളിൽ അപ്രതീക്ഷിതമായ തോൽവി വഴങ്ങിയിരിക്കുകയാണ് നിരവധി പ്രധാനപ്പെട്ട ടീമുകൾ. ഫ്രാൻസിലും ജർമ്മനിയിലും ഇറ്റലിയിലുമേല്ലാം വമ്പൻ ടീമുകൾ പരാജയപ്പെട്ടെങ്കിലും മറുഭാഗത്ത് വിജയങ്ങൾ സ്വന്തമാക്കി മുന്നേറുകയാണ് നിരവധി ടീമുകൾ.
യൂറോപ്പിലെ പ്രധാനപ്പെട്ട ലീഗുകളിൽ നടന്ന പോരാട്ടങ്ങളിൽ ലാലിഗയിൽ ഗ്രനഡ vs അൽമേരിയ മത്സരം ഒരു ഗോൾ സമനിലയിൽ അവസാനിച്ചപ്പോൾ ഫ്രഞ്ച് ലീഗിലെ റെയിംസ് vs ലെൻസ് മത്സരവും ഒരുഗോളിന്റെ സമനിലയിലാണ് അവസാനിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എതിരാളികളുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹോയ്ലുണ്ട് നേടുന്ന ഇരട്ട ഗോളുകളിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
അതേസമയം ലാലിഗയിൽ ശക്തരായ റയൽ മാഡ്രിഡിനെ തങ്ങളുടെ സ്റ്റേഡിയത്തിൽ ഒരു ഗോളിന്റെ സമനിലയിൽ റയോ വയ്യക്കാനോ കുരുക്കി. ഇറ്റാലിയൻ ലീഗിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് എസ് റോമ വിജയം സ്വന്തമാക്കിയത്, കൂടാതെ സൗദി ലീഗിൽ അൽഹിലാലിന്റെ 3 ഗോളുകളുടെ വിജയത്തിന് പിന്നാലെ അൽ ഇതിഹാദ് രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കി. ലാലിഗയിൽ നടന്ന മറ്റൊരു മത്സരത്തിൽ മയ്യോർക്കയെ വീഴ്ത്തി റയൽ സോസിഡാഡ് വിജയം സ്വതമാക്കി മൂന്നു പോയന്റുകൾ സാമ്പാദിച്ചു.
ജർമ്മനിയിലെ ബുണ്ടസ് ലിഗയിൽ നടന്ന ബയേൺ മ്യൂനിക്കിന്റെ മത്സരത്തിൽ വീണ്ടും തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് തോമസ് ട്യൂഷലിന്റെ സംഘം. എതിരാളിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ലീഡ് സ്വന്തമാക്കിയെങ്കിലും പിന്നീട് ഗോളുകൾ വഴങ്ങിയ ബയേൺ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണ് വഴങ്ങിയത്.
ഫ്രഞ്ച് ലീഗിൽ നടന്ന പോരാട്ടത്തിൽ ബ്രെസ്റ്റ് ക്ലബ്ബ് ശക്തരായ മാഴ്സെയെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തി. ഇറ്റാലിയൻ ലീഗ് നടന്ന വാശിയേറിയ പോരാട്ടത്തിൻ ഒടുവിൽ എസി മിലാനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് സ്വന്തം ഹോം സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിയ മോൻസ ഇറ്റാലിയൻ ലീഗിലെ തകർപ്പൻ വിജയങ്ങളിലൊന്ന് സ്വന്തമാക്കി.