അവസാന മിനിറ്റുകളിൽ തിരിച്ചടിച്ച് മിന്നുന്ന ജയം നേടി ഗോകുലം കേരള | Gokulam Kerala | I-League
ഐ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി ഗോകുലം കേരള. ഇന്ന് ശ്രീ ഭൈനി സാഹിബിലെ നാംധാരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡൽഹി എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന നിമിഷങ്ങളിൽ രണ്ടു ഗോൾ നേടിയാണ് ഗോകുലം വിജയം നേടിയെടുത്തത്.
ആദ്യ പകുതിയിൽ നിധിൻ കൃഷ്ണയുടെ സെൽഫ് ഗോൾ ഡൽഹി എഫ്സി മുന്നിലെത്തി.ക്യാപ്റ്റൻ അലക്സ് സാഞ്ചസും അരങ്ങേറ്റക്കാരൻ ലാലിയൻസംഗ റെന്ത്ലെയും ഗോളുകൾ ഗോകുലത്തിന് വിജയം നേടിക്കൊടുത്തു. ഐ ലീഗിൽ തുടർച്ചയായ അഞ്ചു മത്സരങ്ങൾ വിജയിക്കാൻ ഗോകുലത്തിന് സാധിച്ചു. വിജയത്തോടെ 29 പോയിൻ്റുമായി ഗോകുലം കേരള രണ്ടാം സ്ഥാനത്തെത്തി, ഒന്നാം സ്ഥാനത്തുള്ള മുഹമ്മദൻ സ്പോർട്ടിംഗിനെക്കാൾ അഞ്ച് പോയിൻ്റ് കുറവാണ്.
ഡൽഹി എഫ്സിയാകട്ടെ നാംധാരി സ്റ്റേഡിയത്തിൽ അഞ്ച് കളികളിൽ ആദ്യ തോൽവി ഏറ്റുവാങ്ങി 19 പോയിൻ്റുമായി എട്ടാം സ്ഥാനത്ത് തുടർന്നു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപായി ഡൽഹി എടുത്ത കോർണർ ഗോകുലം ഡിഫൻഡർ നിധിൻ സ്വന്തമാ വലയിലാക്കിയതോടെ ആതിഥേയർ മുന്നിലെത്തി. രണ്ടാം പകുതിയിൽ സമനില ഗോളിനായി ഗോകുലം കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു.
👤 19 Games
— 90ndstoppage (@90ndstoppage) February 19, 2024
⚽️ 15 Goals
🅰️ 7 Assists
🥇 I-League top-scorer
WHAT A PLAYER! Alex Sanchez has turned out for Gokulam Kerala FC. 🔥🇪🇸 pic.twitter.com/vrxwjyrmDv
85 ആം മിനുട്ടിൽ ഗുർതേജിൻ്റെ ഹാൻഡ്ബോളിൽ ഗോകുലത്തിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. സാഞ്ചസ് പിഴവ് കൂടാതെ പന്ത് വലയിലെത്തിച്ച് ഗോകുലത്തെ ഒപ്പമെത്തിച്ചു.സീസണിലെ തൻ്റെ 15-ാം ഗോളായിരുന്നു സ്പാനിഷ് താരം നേടിയത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ നൗഫൽ പിഎൻ കൊടുത്ത ക്രോസിൽ നിന്നും അരങ്ങേറ്റക്കാരൻ ലാലിയൻസംഗ റെന്ത്ലെ ഗോകുലത്തിന്റെ വിജയ ഗോൾ നേടി.