മാഞ്ചസ്റ്റർ സിറ്റി മതിയാക്കുന്നു, ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ഒരുങ്ങി പെപ് ഗാർഡോയോള.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ളോപ്പ് പരിശീലക സ്ഥാനം ഈ സീസണോടുകൂടി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ പരിശീലകൻ പെപ് ഗാർഡിയോളയും തന്റെ ഭാവിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നു.
മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡോയോളയുടെ കരാർ 2025ൽ സിറ്റിയുമായി അവസാനിക്കുകയാണ്. അതിനുശേഷം ക്ലബ്ബിൽ പുതുക്കേണ്ടതില്ല എന്നാണ് പെപ് ഗാർഡിയോള തീരുമാനിച്ചിരിക്കുന്നത്. ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.ESPN ബ്രസീലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🎙️ Pep Guardiola: “I would like to train a national team before a World Cup or a EUROs before I retire.”
— Transfer News Live (@DeadlineDayLive) February 23, 2024
(Source: ESPN Brasil) pic.twitter.com/2F5DzLfUK4
പെപ് പറഞ്ഞതിങ്ങനെ; ❝ഞാൻ ആദ്യമായി ഈ പരിശീലക കുപ്പായമിടുമ്പോൾ ഒരു ലീഗോ അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗോ നേടുമെന്ന് എനിക്ക് ഒരു ഉറപ്പുമുണ്ടായിരുന്നില്ല, ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്നു, ഒരു ലോകകപ്പ്, അല്ലെങ്കിൽ യൂറോ കപ്പ്, അതുമല്ലെങ്കിൽ കോപ്പ അമേരിക്ക ഇത് നേടുന്നതിന്റെ മാധുര്യം കൂടി അറിയാൻ ആഗ്രഹിക്കുന്നു.❞
🗣️ Pep Guardiola: “I would like to have the experience of living a World Cup, a Euro, a Copa America whatever. I would like to do it.
— Football Talk (@FootballTalkHQ) February 23, 2024
I don't know when it will happen, maybe in 5, 10, or 15 years, but I would like to have the experience of being a manager in a World Cup.” pic.twitter.com/WKDGK6PVN5
❝ചിലപ്പോഴത് 10-15 വർഷങ്ങൾക്ക് ശേഷമായിരിക്കാം, എപ്പോഴാണെന്ന് എനിക്കറിയില്ല, എങ്കിലും ഒരു ലോകകപ്പിന്റെ പരിശീലകനായ പരിചയസമ്പത്ത് ഞാൻ നേടാൻ ആഗ്രഹിക്കുന്നുണ്ട്..❞ അദ്ദേഹം കൂട്ടിച്ചേർത്തു. സ്പാനിഷുകാരനായ പെപ് ഗാർഡിയോള പരിശീലിപ്പിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യവും സ്പെയിൻ തന്നെയാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ പ്രവർത്തിച്ച പരിചയ സമ്പത്തിൽ ഇംഗ്ലണ്ടിനും പരിശീലകനാവാൻ സാധ്യതയുണ്ട്, മുൻപ് ബ്രസീൽ രാജ്യന്തര ടീമിന്റെ പരിശീലകനാവുമെന്ന് ഊഹാപോഹങ്ങളുമുണ്ടായിരുന്നു. ആരാധകരും കാത്തിരിക്കുകയാണ് ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് നിലവിലെ ഏറ്റവും മികച്ച പരിശീലകനായ പെപ് ഗാർഡിയോള ലോകകപ്പും ഉയർത്തി നിൽക്കുന്നത് കാണാൻ.