എതിർതാരങ്ങളെ വട്ടം കറക്കി മെസ്സിയുടെ ഷോ, മെസ്സിയുടെ മുൻ സഹതാരം മിയാമിക്കെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തി

അമേരിക്കൻ ഫുട്ബോൾ സീസണിൽ അരങ്ങേറിയ മേജർ സോക്കർ ലീഗ് ടൂർണമെന്റിലെ ടീമിന്റെ രണ്ടാമത്തെ മത്സരത്തിൽ എതിരാളികളുടെ സ്റ്റേഡിയത്തിൽ പോയി തോൽവിയിൽ നിന്നും ലിയോ മെസ്സി നേടുന്ന തകർപ്പൻ ഗോളിലാണ് ഇന്റർമിയാമി രക്ഷപ്പെടുന്നത്. മുൻ ബാഴ്സലോണ സഹതാരങ്ങളായ ലിയോ മെസ്സിയും ജോർഡി ആൽബയും കൂടി മെനഞ്ഞെടുത്ത കളിയാണ് മെസ്സിയുടെ ഇടങ്കാൽ ഗോളിൽ അവസാനിച്ചത്.

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം 78 മിനിറ്റ്ൽ സ്വന്തമാക്കി ലോസ് ആഞ്ചലസ് ഗ്യലക്സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ലീഡ് സ്വന്തമാക്കിയെങ്കിലും ലിയോ മെസ്സി ഇഞ്ചുറി ടൈമിൽ നേടുന്ന ഗോളിലൂടെ ഇന്റർമിയാമി തോൽവിയിൽ നിന്നും രക്ഷപ്പെട്ട് ഒരു പോയിന്റ് സ്വന്തമാക്കി മേജർ സോക്കർ ലീഗിന്റെ പോയിന്റ് ടേബിളിൽ രണ്ടു മത്സരങ്ങളിൽ നിന്ന് നാല് പോയന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. 2024 വർഷത്തിൽ തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയ ലിയോ മെസ്സി 2005 മുതലുള്ള തുടർച്ചയായി 20 വർഷങ്ങളിൽ ഗോൾ നേടുന്ന താരമായി മാറി.

സമയം എഫ്സി ബാഴ്സലോണയിൽ ലിയോ മെസ്സിയുടെ സഹതാരമായിരുന്ന യുവ സ്പാനിഷ് താരം റിക്യി പ്യുജ് ലോസ് ആഞ്ചലസ് ഗാലക്സിക്ക് വേണ്ടിയാണ് മിയാമിക്കെതിരെ പന്ത് തട്ടിയത്, മിയാമിക്കെതിരെ ഹോം സ്റ്റേഡിയത്തിൽ ഹോം മത്സരത്തിന്റെ 13 മിനിറ്റിൽ ലോസ് ഗാലക്സിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു എങ്കിലും മുൻ ബാഴ്സലോണ താരം കൂടിയായ ഈ സ്പാനിഷ് താരമെടുത്ത പെനാൽറ്റി കിക്ക് പിഴച്ചുപോയി.

അതേസമയം ലോസ് ആഞ്ചലസ് ഗ്യാലക്സി താരങ്ങളെ സ്വന്തമായി വട്ടം കറക്കുന്ന ലിയോ മെസ്സിയുടെ കളിയും ഏറെ ശ്രദ്ധ ആകർഷിക്കുന്നതാണ്. നിരവധി ശ്രമങ്ങൾ ലിയോ മെസ്സി എതിർ നിരയിലേക്ക് നടത്തിയെങ്കിലും സമനില ഗോൾ പിറക്കുവാൻ 92 മിനിറ്റ് വരെ ലിയോ മെസ്സിക്കും മിയാമിക്കും കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ 92 മിനിറ്റ് ജോഡി ആൽബയുമായി നടത്തിയ വൺ ടു വൺ നീക്കത്തിനോടുവിലാണ് ലിയോ മെസ്സിയുടെ ഗോൾ സമനില ഗോൾ വരുന്നത്. ശക്തരായ ലോസ് ആഞ്ചലസ് ഗാലക്സിയെ അവരുടെ ആദ്യ എംഎൽഎസ് മത്സരം വിജയിക്കുന്നതിൽ നിന്ന് തടയുവാൻ ഇന്റർമിയാമിക്ക് കഴിഞ്ഞു.

Rate this post