മെസ്സി ചാന്റ് കൊണ്ടല്ല റൊണാൾഡോ പ്രകോപിതനായത്, കാരണം വെളിപ്പെടുത്തി സൗദി ഫുട്ബോൾ ആരാധകൻ.
സൗദി പ്രോ ലീഗ് സീസണിൽ തകർപ്പൻ ഫോമുമായി കളി തുടരുന്ന സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ തന്റെ സൗദി അറേബ്യൻ ക്ലബ് ആയ അൽ നസ്റിനെ സൗദി പ്രോ ലീഗ് ലീഗ് കിരീടം ചൂടിക്കുവാനുള്ള കഠിന ശ്രമങ്ങളിലാണ്. 39 വയസ്സിലും തകർപ്പൻ ഫോമിൽ കളിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോ നിരവധി ഗോളുകളാണ് ടീമിനുവേണ്ടി അടിച്ചുകൂട്ടുന്നതും വിജയപാതകളിലൂടെ സ്വന്തം ടീമിനെ മുന്നോട്ടു നയിക്കുന്നത്. കൂടാതെ ടാലിസ്കയെ പോലെയുള്ള നിരവധി സൂപ്പർ താരങ്ങളും ടീമിനെ മുന്നോട്ടു നയിക്കുന്നതിൽ സഹായിക്കുന്നുണ്ട്.
സൗദി പ്രോ ലീഗിൽ അവസാനമായി നടന്ന അൽ നസ്റിന്റെ മത്സരത്തിൽ എതിരാളികളായ അൽ ശബാബിന്റെ ഹോം സ്റ്റേഡിയത്തിൽ ചെന്ന് അവർക്കെതിരെ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം സ്വന്തമാക്കുവാൻ ക്രിസ്ത്യാനോ റൊണാൾക്കും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. ഈ മത്സരത്തിൽ ഗോൾ സ്കോർ ചെയ്ത ക്രിസ്ത്യാനോ റൊണാൾഡോ ഗോൾ സ്കോർ ചെയ്തതിനേക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് എതിർ ടീം ആരാധകർക്ക് നേരെ നടത്തിയ സെലിബ്രേഷന്റെ കാര്യത്തിലായിരുന്നു.
🚨🚨| Cristiano Ronaldo is set to be INVESTIGATED for a gesture he made towards fans chanting for Lionel Messi.
— CentreGoals. (@centregoals) February 26, 2024
[@MailSport] pic.twitter.com/2ZJd97Y6jr
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രകോപിക്കുവാൻ വേണ്ടി മെസ്സി ചാന്റ്സ് നടത്തിയ അൽ ശബാബ് ആരാധകർക്ക് നേരെ അശ്ലീല ആംഗ്യമാണ് റൊണാൾഡോ കാണിച്ചത്. തുടർന്ന് നിരവധി ട്രോളുകളും വിമർശനങ്ങളാണ് ക്രിസ്ത്യാനോ റൊണാൾഡോക്ക് നേരെ വരുന്നത്, മാത്രമല്ല റൊണാൾഡോയെ സൗദി പ്രോ ലീഗിൽ ചില മത്സരങ്ങളിൽ നിന്നും വിലക്കണമെന്ന് ആവശ്യവും ശക്തമാണ്. പക്ഷെ മത്സരം കാണാനെത്തിയ ഒരു ആരാധകൻ പറയുന്നത് പ്രകാരം മെസ്സി ചാന്റ്സ് നടത്തിയത് കൊണ്ടല്ല റൊണാൾഡോ പ്രകോപിതനായതെന്നും മറിച് അദ്ദേഹത്തിന്റെ ഫാമിലിയെ കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് റൊണാൾഡോ അങ്ങനെ ചെയ്തതെന്നുമാണ് സൗദിയിൽ നിന്നുമുള്ള ആരാധകൻ പറയുന്നത്.
🚨A fan present at the Al-Nassr and Al-Shabab match confirms that some fans spoke bad against Cristiano's family before he made that celebration.
— CristianoXtra (@CristianoXtra_) February 26, 2024
pic.twitter.com/MsJQLISYQ5
അൽ ശബാബ് vs അൽ നസ്ർ മത്സരം കാണാനെത്തിയ ആരാധകൻ പറയുന്നതനുസരിച്ച് റൊണാൾഡോയുടെ ഫാമിലിയെ കുറിച്ച് മോശമായി സംസാരിച്ചവർക്കെതിരെയാണ് റൊണാൾഡോ അശ്ലീല ആംഗ്യം കാണിച്ചതെന്നാണ്, റൊണാൾഡോ ആ സെലിബ്രേഷൻ നടത്തുന്നതിന് മുൻപായി അൽ ശബാബ് ആരാധകരിൽ ചിലർ റൊണാൾഡോയുടെ ഫാമിലിയെ കുറിച്ച് മോശമായി സംസാരിച്ചതാണ് പറയപ്പെടുന്നത്. എന്തായാലും സൗദി ഫുട്ബോൾ ഫെഡറേഷൻ ഈയൊരു സംഭവത്തിനോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.