എന്നെക്കാൾ മികച്ചവൻ നെയ്മർ, റൊണാൾഡോയെക്കാൾ മികച്ചവൻ മെസ്സി എന്നാൽ GOAT അദ്ദേഹമാണ്..

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ആരാണെന്ന് ഫുട്ബോൾ ലോകത്തിലെ ഏറ്റവും സുപ്രധാനമായ ചോദ്യത്തിന് പലരും പല ഉത്തരങ്ങളാണ് നൽകുന്നത്. ആധുനിക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റിയാനോ റൊണാൾഡോയുടെയും ലിയോ മെസ്സിയുടെയും പേരുകൾ നിർദ്ദേശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഫുട്ബോൾ ഇതിഹാസങ്ങളായ പെലെ, മറഡോണ, സിദാൻ തുടങ്ങിയവരാണ് ഫുട്ബോൾ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങൾ എന്ന് അവകാശപ്പെടുന്നവരുമുണ്ട്.

എന്തായാലും എക്കാലത്തെയും മികച്ച താരം ആരാണെന്ന് പറഞ്ഞില്ലെങ്കിലും മെസ്സിയെക്കാളും റൊണാൾഡോയേക്കാളും മികച്ച താരത്തിനെ തിരഞ്ഞെടുത്തിരിക്കുകയാണ് റയൽ മാഡ്രിഡിന്റെയും ചെൽസിയുടെയും ഇതിഹാസമായ ബെൽജിയം താരം ഈഡൻ ഹസാർഡ്. കഴിഞ്ഞദിവസം ഖത്തറിൽ വച്ച് നടന്ന ചാരിറ്റി മാച്ചിൽ പങ്കെടുക്കാൻ എത്തിയ ഹസാർഡ് മത്സരത്തിൽ ഗോളുകൾ സ്കോർ ചെയ്യുകയും തന്റെ ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.

ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ തന്നെക്കാൾ മികച്ച താരം ആണെന്ന് പറഞ്ഞ ഹസാർഡ് നെയ്മറിനെക്കാൾ മികച്ച താരമാണ് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡീഞ്ഞോ എന്നും പറഞ്ഞു. പക്ഷേ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡീഞ്ഞോ, സ്പാനിഷ് താരമായ ഇനിയസ്റ്റ തുടങ്ങിയ താരങ്ങളെക്കാൾ ഏറ്റവും മികച്ചത് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് ഇതിഹാസമായ സിനദിൻ സിദാൻ ആണെന്നാണ് ഈഡൻ ഹസർഡ് പറഞ്ഞത്.

തുടർന്ന് ലിയോ മെസ്സി ഓർ സിനദിൻ സിദാൻ ചോദ്യത്തിന് സിനദിൻ സിദാൻ എന്ന് ഉത്തരം നൽകിയ ഹസാർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഓർ സിനദിൻ സിദാൻ എന്ന ചോദ്യത്തിന് സിനദിൻ സിദാൻ എന്നാണ് ഉത്തരം നൽകിയത്. ആധുനിക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ലിയോ മെസ്സി, ക്രിസ്ത്യാനോ റൊണാൾഡോ എന്നിവരെക്കാൾ മികച്ച താരമായി ഈഡൻ ഹസാർഡ് തിരഞ്ഞെടുത്തത് ഫ്രഞ്ച് വേൾഡ് കപ്പ്‌ ജേതാവായ സിനദിൻ സിദാനെയാണ്.

3.6/5 - (5 votes)