റൊണാൾഡോയുടെ കളി കാണാൻ ആളില്ല, മെസ്സിയുടെ കളി കാണാൻ റെക്കോർഡ് കാണികൾ എത്തിയെന്നു ആരാധകർ

മേജർ സോക്കർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർപ്പൻ വിജയം സ്വന്തമാക്കിയ ഇന്റർമിയാമി ലിയോ മെസ്സി നേടുന്ന അസിസ്റ്റിലും താരത്തിന്റെ മികച്ച പ്രകടനത്തിലുമാണ് ആദ്യ പോരാട്ടത്തിൽ തന്നെ സ്വന്തം ഹോം സ്റ്റേഡിയത്തിൽ വിജയം നേടി വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്. തുടർന്ന് മേജർ സോക്കർ ലീഗിലെ രണ്ടാമത്തെ മത്സരത്തിന് എതിർ സ്റ്റേഡിയത്തിലേക്ക് കളിക്കാൻ പോയ ഇന്റർമിയാമി തോൽവിയിൽ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

വളരെയധികം ആവേശത്തോടെ അരങ്ങേറിയ ലോസ് ആഞ്ചലസ് ഗ്യാലക്സിയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടന്ന അവർക്കെതിരായ പോരാട്ടത്തിൽ ആദ്യപകുതിയിൽ ഇന്റർമിയാമി പെനാൽറ്റി വഴങ്ങിയെങ്കിലും ലോസ് ആഞ്ചലസ് ഗാലക്സിയുടെ പെനാൽറ്റി ഗോൾകീപ്പർ തടുത്തിട്ടതോടെ മത്സരം കൂടുതൽ ആവേശത്തിലേക്ക് നീങ്ങി, തുടർന്ന് 78 മിനിറ്റിൽ ലോസ് ആഞ്ചലസ് ഗാലക്സി ഹോം സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ ആദ്യ ഗോൾ നേടിയതിന് മറുപടിയായി 92 മിനിറ്റിൽ ആയിരുന്നു ലിയോ മെസ്സിയുടെ സമനില സ്വന്തമാക്കുന്ന തകർപ്പൻ ഗോൾ എത്തുന്നത്.

എന്തായാലും ലിയോ മെസ്സിയുടെ കളി കാണാൻ ലോസ് ആഞ്ചലസ് ഗ്യാലക്സിയുടെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് റെക്കോർഡ് കാണികളാണ്, ഇത് ആദ്യമായാണ് ലോസ് ആഞ്ചലസ് ഗ്യാലക്സിയുടെ ഹോം മത്സരം കാണുവാൻ 27000+ ആരാധകർ എത്തുന്നത്. മത്സരം തുടങ്ങുന്നതിനു വളരെ നേരത്തെ മുമ്പ് തന്നെ മെസ്സിയുടെയും അർജന്റീനയുടെയും ജേഴ്‌സി അണിഞ്ഞുകൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ച ആരാധകർ ലിയോ മെസ്സിയുടെ പരിശീലനവും മറ്റും കാണാനുള്ള തിടുക്കത്തിലായിരുന്നു.

ലിയോ മെസ്സി എത്രത്തോളമാണ് അമേരിക്കൻ ഫുട്ബോളിൽ സ്വാധീനം ചെലുത്തുന്നത് എന്ന് ഇന്റർമിയാമിയുടെ എവെ മത്സരങ്ങൾ പോലും കാണിച്ചുതരുന്നുണ്ട്. മാത്രമല്ല ലിയോ മെസ്സിയുടെയും ഇന്റർമിയമിയുടെയും ഓരോ മത്സരത്തിനും കളി കാണുവാൻ അമേരിക്കയിലെ പ്രശസ്തരായ സെലിബ്രിറ്റുകളും മറ്റും എത്തുന്നത് പതിവ് കാഴ്ച കൂടിയാണ്. ലോസ് ആഞ്ചലസ് ഗ്യാലക്സിയുടെ ഹോം സ്റ്റേഡിയത്തിൽ മെസ്സിയുടെ കളി കാണാൻ ടെന്നീസ് സൂപ്പർ താരം ദ്യോക്കോവിച് ഉൾപ്പെടെയുള്ളവരാണ് എത്തിയത്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അൽ നസ്റിന്റെയും കഴിഞ്ഞ എവെ മത്സരം കാണാൻ വന്നവരേക്കാൾ എത്രയോ ഇരട്ടി ആരാധകരാണ് മെസ്സിയുടെയും മിയാമിയുടെയും കളി കാണാൻ എത്തിയതെന്ന് ആരാധകർ അവകാശപ്പെടുന്നുണ്ട്.

4.5/5 - (2 votes)