മാർച്ചിലെ അർജന്റീനയുടെ മത്സരങ്ങൾക്കുള്ള എതിരാളിയെ മാറ്റി, അർജന്റീനയുടെ എതിരാളികളും തീയതിയും ഇതാണ്
അർജന്റീനയുടെയും ലിയോ മെസ്സിയുടെയും ആരാധകർ വളരെയധികം ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മാർച്ച് മാസത്തിലെ സൗഹൃദ മത്സരങ്ങളെ കുറിച്ചുള്ള ചില അപ്ഡേറ്റുകൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന മാർച്ച് മാസത്തിൽ നൈജീരിയ, എൽ സാൽവഡോർ എന്നീ ടീമുകളുമായാണ് മാർച്ച് മാസത്തിൽ സൗഹൃദ മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം നൈജീരിയയുമായുള്ള മത്സരം അർജന്റീന ഫുട്ബോൾ അസോസിയേഷൻ റദ്ദാക്കിയിട്ടുണ്ട്. നൈജീരിയയ്ക്ക് പകരം മറ്റൊരു കോസ്റ്റാറിക്ക ആയിരിക്കും അർജന്റീനയുടെ സൗഹൃദ മത്സരത്തിലെ എതിരാളികളായി വരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ ചൈനയിൽ വച്ചാണ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതെങ്കിലും അവിടെയുള്ള പ്രശ്നങ്ങൾ കാരണം അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു.
മാർച്ച് 22ന് നടക്കുന്ന ആദ്യ സൗഹൃദം മത്സരത്തിൽ അമേരിക്കയിൽ നിന്നുമുള്ള ടീമായ എൽ സാൽവഡോർ ആയിരിക്കും നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരുടെ എതിരാളികൾ, അമേരിക്കയിലെ ഫിലാഡെൽഫിയയിലുള്ള സ്റ്റേഡിയത്തിൽ വച്ച് ആയിരിക്കും ഈ മത്സരം അരങ്ങേറുക. നാലു ദിവസങ്ങൾക്കപ്പുറം മാർച്ച് 26 ന് അമേരിക്കയിലെ ലോസ് ആഞ്ചലസിലെ സ്റ്റേഡിയത്തിൽ വച്ച് കോസ്റ്റാറികക്ക് എതിരെയുള്ള അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരവും അരങ്ങേറും.
Argentina to face Costa Rica, not Nigeria, in March friendly game. https://t.co/cGIL6LiUfA Via @OsvaldoGodoy_01. pic.twitter.com/0iuz9r5glx
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) February 28, 2024
ജൂൺ മാസത്തിൽ അരങ്ങേറാൻ ഒരുങ്ങുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായാണ് അർജന്റീന മാർച്ച് മാസങ്ങളിലും സൗഹൃദമത്സരങ്ങൾ സംഘടിപ്പിക്കുന്നത്, മാർച്ചിനുശേഷം കോപ്പ അമേരിക്ക ടൂർണമെന്റ് അരങ്ങേറുന്നതിന് മുൻപായി നിരവധി സൗഹൃദ മത്സരങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ കോപ്പ അമേരിക്ക ടൂർണ്ണമെന്റ് അമേരിക്കയിൽ വെച്ച് തന്നെയാണ് നടക്കുന്നത്, മാത്രമല്ല 2026 ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ് അമേരിക്കയുടെ മണ്ണിലാണ് അരങ്ങേറുന്നത്.