’84 മത്സരങ്ങൾ’ : ഫ്രാൻസിനായി തുടർച്ചയായി മത്സരങ്ങൾ കളിച്ചതിൻ്റെ അൻ്റോയിൻ ഗ്രീസ്മാൻ്റെ റെക്കോർഡ് കുതിപ്പിന് അവസാനം | Antoine Griezmann
ഫ്രാൻസിനായി തുടർച്ചയായി 84 മത്സരങ്ങൾ കളിച്ചതിൻ്റെ അൻ്റോയിൻ ഗ്രീസ്മാൻ്റെ റെക്കോർഡ് റണ്ണിന് അവസാനമാവുകയാണ്.ജർമ്മനിക്കും ചിലിക്കും എതിരായ ഫ്രാൻസിൻ്റെ സൗഹൃദ മത്സരങ്ങളിൽ നിന്ന് പരിക്ക് മൂലം ഗ്രീസ്മാനെ ഒഴിവാക്കിയിരിക്കുകയാണ്.
ജൂൺ 14 മുതൽ ജൂലൈ 14 വരെ നടക്കുന്ന യൂറോ 2024 ടൂർണമെൻ്റിന് മുമ്പ് ഫ്രാൻസ് അവരുടെ അവസാന സൗഹൃദ മത്സരങ്ങൾ കളിക്കുമ്പോൾ 2016 നവംബറിന് ശേഷം ആദ്യമായി അത്ലറ്റിക്കോ മാഡ്രിഡ് താരം ഫ്രഞ്ച് ടീമിൽ നിന്ന് വിട്ടുനിൽക്കും.2017 ജൂണിൽ ഇംഗ്ലണ്ടിനെതിരായ സൗഹൃദമത്സരത്തിന് ശേഷം എല്ലാ മത്സരങ്ങളിലും ഗ്രീസ്മാൻ ഫ്രാൻസിനായി പിച്ചിൽ പ്രത്യക്ഷപ്പെട്ടു. ആ മത്സരത്തിന്റെ ഗ്രീസ്മാൻ ഉപയോഗിക്കാത്ത സബ് ആയിരുന്നു.ഗ്രീസ്മാൻ്റെ സ്ഥാനത്ത് ലാസിയോയുടെ മാറ്റിയോ ഗ്വെൻഡൂസി ടീമിലെത്തി. ഫ്രാൻസിനായി 127 മത്സരങ്ങളിൽ നിന്നും 44 ഗോളുകളാണ് ഗ്രീസ്മാൻ നേടിയത്.
Antoine Griezmann's incredible streak of seeing the pitch in 84 (!) straight matches for France dating back to June 2017 has ended 💔
— CBS Sports Golazo ⚽️ (@CBSSportsGolazo) March 18, 2024
He will miss Les Bleus upcoming friendlies through injury 🇫🇷 pic.twitter.com/Kbrc7IaG1W
പരിക്ക് മൂലം 32-കാരന് അത്ലറ്റിക്കോയ്ക്കായി നാല് മത്സരങ്ങൾ നഷ്ട്ടമായിരുന്നു.കഴിഞ്ഞയാഴ്ച ടീമിൽ തിരിച്ചെത്തുകയും ഇൻ്റർ മിലാനെതിരെ ചാമ്പ്യൻസ് ലീഗിൽ സ്കോർ ചെയ്തു, സ്പാനിഷ് ടീം പെനാൽറ്റിയിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.ഞായറാഴ്ച ലാ ലിഗയിൽ ബാഴ്സലോണയ്ക്കെതിരായ 3-0 തോൽവിയിലും അദ്ദേഹം ഹാഫ് ടൈമിൽ എത്തി. ഫ്രാൻസിനായി ഏഴ് തവണ കളിച്ച ഗ്വെൻഡൂസി ഒരു ഗോൾ നേടിയിട്ടുണ്ട്. ഖത്തർ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ടുണീഷ്യക്കെതിരെ മത്സരത്തിൽ കളിച്ചിരുന്നു.”ആൻ്റോയിൻ്റെ ഗുണങ്ങളുള്ള ഒരു കളിക്കാരനെ കണ്ടെത്താൻ ഞങ്ങൾ പോകുന്നില്ല,” ദെഷാംപ്സ് പറഞ്ഞു.
Antoine Griezmann's record 84-game stretch of playing every France game since August 2017 is over due to injury.
— B/R Football (@brfootball) March 18, 2024
During the streak:
▫️ 28 goals
▫️ 30 assists
▫️ World Cup 🏆
▫️ UEFA Nations League 🏆
▫️ Two World Cup finals
It's France's longest streak by 𝟒𝟎 games 💪 pic.twitter.com/vib4szqCWt
എസി മിലാൻ ഗോൾകീപ്പർ മൈക്ക് മൈഗ്നനും പരിക്ക് സംശയത്തിലാണ്, അതേസമയം പാരീസ് സെൻ്റ് ജെർമെയ്ൻ വിംഗർ ഔസ്മാൻ ഡെംബെലെ സുഖം പ്രാപിച്ചു വരികയാണ്.യൂറോപ്യൻ ആതിഥേയരായ ജർമ്മനിക്കെതിരെ മാർച്ച് 23 ന് ലിയോണിലും മൂന്ന് ദിവസത്തിന് ശേഷം മാർസെയിലിൽ ചിലിക്കെതിരെയും ഫ്രാൻസ് രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നു. ദെഷാംപ്സിൻ്റെ ടീം ജൂൺ 17-ന് ഓസ്ട്രിയയ്ക്കെതിരെ ഡ്യൂസൽഡോർഫിൽ അവരുടെ യൂറോപ്യൻ കാമ്പെയ്ൻ ആരംഭിക്കും.