ഞാൻ അവർക്ക് വേണ്ടി മാറിക്കൊടുക്കുകയാണ്, ഇനി അവർ ആസ്വദിക്കട്ടെ- എയ്ഞ്ചൽ ഡി മരിയ
അർജന്റീന കുപ്പായത്തിൽ നേടാനാവുന്നതെല്ലാം നേടി, എല്ലാ ഫൈനലുകളിലും ഗോളും അടിച്ചു മാലാഖ കളത്തിനോട് വിട പറയുകയാണ്. ലോകകപ്പിനെ കുറിച്ചും വരാൻ പോകുന്ന കോപ്പ അമേരിക്കയെ കുറിച്ചും തന്റെ വിടവാങ്ങലിനെ കുറിച്ചും എയ്ഞ്ചൽ ഡി മരിയ തുറന്നു സംസാരിച്ചു.
❝ഫ്രാൻസിനെതിരെയുള്ള ഖത്തർ ലോകത്തിലെ ഫൈനൽ നിരവധി തവണ ഞാൻ ആവർത്തിച്ചു കണ്ടു. ഞാൻ കള്ളം പറയില്ല, അർജന്റീന അന്ന് ലോകകപ്പ് കിരീടം നേടിയിട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ അർജന്റീന ടീമിനൊപ്പം ഇവിടെ ഉണ്ടാവുമായിരുന്നില്ല..❞-എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.
വരാൻ പോകുന്ന ഒളിമ്പിക്സിനെ കുറിച്ചും ഡി മരിയ തുറന്നു പറഞ്ഞു. തന്നെ ഒളിമ്പിക്സ് ടീമിലേക്ക് പരിശീലകനായ മസ്കരാനോ വിളിച്ചിരുന്നുവെന്നും എന്നാൽ ഇനി അതിൽ കളിക്കുന്നതിനോട് താല്പര്യമില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡി മരിയ വ്യക്തമാക്കി. ❝ആ കിരീടനേട്ടത്തിന്റെ മധുരം ഞാൻ അനുഭവിച്ചിട്ടുണ്ട്. ഡിപോൾ, ഒറ്റമെന്റി പോലെയുള്ള താരങ്ങൾ അത് നേടിയിട്ടില്ല, അതുകൊണ്ടുതന്നെ നേടാത്തവർക്ക് ഞാൻ വഴി മാറി കൊടുക്കുകയാണ്..❞ ഡി മരിയ വ്യക്തമാക്കി.
🇦🇷 En la Copa América, Ángel Di María se despedirá de la Selección. La camiseta que se presentó ayer será la última que vista en Argentina.
— Bolavip Argentina (@BolavipAr) March 15, 2024
Te vamos a extrañar, Fideo 🥺❤️ pic.twitter.com/TrtcYYRxjV
കോപ്പ അമേരിക്കക്ക് ശേഷം അർജന്റീന ടീമിൽ നിന്നും കളം വിടുമെന്ന് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് ഡിമരിയ. അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഡി മരിയ, അർജന്റീനക്ക് വേണ്ടി കളിച്ച തുടർച്ചയായ മൂന്ന് ഫൈനൽ മത്സരങ്ങളിലും ഗോളുകൾ നേടിയിട്ടുണ്ട്.