ക്രിസ്റ്റ്യാനോ റൊണാൾഡോയും കൈലിയൻ എംബാപ്പെയും പുറത്ത് , ലയണൽ മെസ്സി അകത്ത് : സ്വപ്ന 7-എ സൈഡ് ടീമിനെ തിരഞ്ഞെടുത്ത് നെയ്മർ| Neymar
സ്വപ്ന 7-എ സൈഡ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ.ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ തുടങ്ങിയ താരങ്ങളെ അദ്ദേഹം ഒഴിവാക്കി.ബ്രസീലിയൻ കക്കയെപ്പോലുള്ള ഇതിഹാസങ്ങൾക്ക് മുകളിലായി രണ്ട് ബാഴ്സലോണ മധ്യനിര താരങ്ങളായ റൊണാൾഡീഞ്ഞോയെയും ആന്ദ്രേസ് ഇനിയേസ്റ്റയെയും നെയ്മർ തിരഞ്ഞെടുത്തു.
ഗോൾ കീപ്പറായി മുൻ ബ്രസീലിയൻ സഹ താരം ജൂലിയോ സീസറിനെ തെരഞ്ഞെടുത്തു.മുൻ ബാഴ്സലോണ സഹതാരം ജെറാർഡ് പിക്വെയെയും മുൻ പിഎസ്ജി സഹതാരം തിയാഗോ സിൽവയെയും പ്രതിരോധത്തിൽ അണിനിരക്കും.മധ്യനിരയിൽ മുൻ ബാഴ്സ താരങ്ങളായ റൊണാൾഡീഞ്ഞോയെയും ആന്ദ്രേസ് ഇനിയേസ്റ്റയെയും നെയ്മർ തിരഞ്ഞെടുത്തു. ആക്രമണത്തിനായി അദ്ദേഹം റൊണാൾഡോ നസാരിയോയെയും ലയണൽ മെസ്സിയെയും തിരഞ്ഞെടുത്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കൈലിയൻ എംബാപ്പെ എന്നിവരെ നെയ്മർ തന്റെ ടീമിലേക്ക് തെരഞ്ഞെടുത്തില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി നെയ്മർ ഒരിക്കലും കളിച്ചിട്ടില്ല എന്നതിനാൽ അദ്ദേഹത്തെ ടീമിലെടുക്കാത്തതിൽ അത്ഭുതമില്ല. എന്നാൽ പിഎസ്ജിയിൽ അഞ്ച് വർഷത്തിലേറെ കളിച്ച കൈലിയൻ എംബാപ്പെയെ ഒഴിവാക്കിയത് അൽപ്പം ആശ്ചര്യകരമാണ്.സമീപ വർഷങ്ങളിൽ പല കിംവദന്തികളും സൂചിപ്പിക്കുന്നത് പോലെ, നെയ്മറും എംബാപ്പെയും നല്ല ബന്ധത്തിലല്ല.
2024 ഫെബ്രുവരിയിൽ എംബാപ്പെയെ വിമർശിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ബ്രസീലിയൻ “ലൈക്ക്” ചെയ്തു, “ഒരു കളിക്കാരനും ക്ലബിനെക്കാൾ വലുതായിരിക്കരുത്” എന്നതായിരുന്നു പോസ്റ്റ്.പാരീസ് സെൻ്റ് ജെർമെയ്നുമായി പുതിയ കരാറിൽ ഏർപ്പെടാത്തതിനാൽ കൈലിയൻ എംബാപ്പെ ടീം വിടുമെന്ന് ഉറപ്പാണ്. റയൽ മാഡ്രിഡാണ് താരത്തിന്റെ ലക്ഷ്യ സ്ഥാനം.