‘ആരാണ് വിക്ടർ ഗ്യോകെറസ് ?’ : കെയ്നെയും,എംബപ്പേയെയും, ഹാലണ്ടിനെയും പിന്നിലാക്കിയ സ്വീഡിഷ് സ്ട്രൈക്കർ | Viktor Gyökeres
നിലവിൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആരാണ് എന്നതിനുള്ള ഉത്തരമാണ് വിക്ടർ ഗ്യോക്കറസ്. സ്പോർടിംഗ് സിപിക്ക് വേണ്ടി കളിക്കുന്ന സ്വീഡിഷ് സ്ട്രൈക്കറിന് ഈ സീസണിൽ 50 ഗോൾ സംഭാവനകളുണ്ട്. യൂറോപ്പിൽ കളിക്കുന്ന ഏതൊരു കളിക്കാരനെക്കാളും കൂടുതലാണിത്. ഈ സീസണിൽ 36 ഗോളുകളും 14 അസിസ്റ്റുകളും 25 കാരനായ വിക്ടർ ഗ്യോക്കറസ് നേടിയിട്ടുണ്ട്.
37 ഗോളുകളും 10 അസിസ്റ്റുകളും ഹരി കെയ്നും 38 ഗോളുകളും 8 അസിസ്റ്റുകളും നേടിയ എംബപ്പേയും 29 ഗോളുകളും 6 അസിസ്റ്റുകളും നേടി ഏർലിങ് ഹാലണ്ടുമെല്ലാം സ്പോർടിംഗ് താരത്തിന് പിന്നിലാണ്.ട്രാൻസ്ഫർ മാർക്കറ്റ് സ്പെഷ്യലിസ്റ്റുകൾ പറയുന്നതനുസരിച്ച്, 25-കാരൻ തൻ്റെ മൂല്യം കുതിച്ചുയരുകയും 2023 ജൂണിലെ 13 ദശലക്ഷത്തിൽ നിന്ന് നിലവിലെ 55 ദശലക്ഷമായി (യൂറോ) കുതിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗോളടി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്നും വളരെയധികം താൽപ്പര്യം ഉളവാക്കിയിട്ടുണ്ട്.
Most goals + assists across all competitions this season by players from Europe's top seven divisions:
— Squawka (@Squawka) March 18, 2024
◉ 50 – Viktor Gyökeres (39 games)
◉ 47 – Harry Kane (35 games)
◉ 46 – Kylian Mbappé (37 games)
Obscene output. 😤 pic.twitter.com/53FmrnE5XG
കഴിഞ്ഞ ജനുവരിയിൽ ചെൽസി സ്ട്രൈക്കറുടെ സേവനം ഉറപ്പാക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും സ്പോർട്ടിംഗ് താരത്തെ വിട്ടുകൊടുത്തില്ല.പോർച്ചുഗീസ് ആഭ്യന്തര ലീഗിലെ നിലവിലെ ടോപ്പ് സ്കോററാണ് ഗ്യോകെറസ്.സീസണിൽ എട്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ പോർച്ചുഗലിൽ ഒന്നാം സ്ഥാനത്താണ് സ്പോർട്ടിങ്.സിറ്റി എതിരാളികളായ ബെൻഫിക്കയെക്കാൾ ഔർ പോയിന്റ് മുന്നിലാണ് അവർ.
1️⃣, 2️⃣, 3️⃣ foi a conta que o Viktor fez 🤩
— Sporting CP (@SportingCP) March 18, 2024
Revê o Hat-trick de @viktor_gyokeres na remontada Leonina ⚽️⚽️⚽️ pic.twitter.com/AL6AGzqTob
ജിയോകെറസിന്റെ ഗോളുകളാണ് സ്പോർട്ടിങ്ങിനെ പോയിന്റ് ടേബിളിൾ ഒന്നാം സ്ഥാനത് എത്തിച്ചത്. ഒക്ടോബർ മുതൽ ജനുവരി വരെ തുടർച്ചയായി നാല് മാസങ്ങളിൽ പോർച്ചുഗീസ് ലീഗിലെ മികച്ച സ്ട്രൈക്കർക്കുള്ള അവാർഡും സ്വീഡിഷ് താരം സ്വന്തമാക്കിയിട്ടുണ്ട്.സ്പോർട്ടിംഗിനെ ഒരു ലീഗിലേക്കും കപ്പ് ഡബിളിലേക്കും നയിക്കാമെന്ന പ്രതീക്ഷയിലാണ് താരം .