തോറ്റെങ്കിലും യുവ കളിക്കാർ അവസരത്തിനൊത്ത് ഉയർന്നതിൽ അഭിമാനം പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ 2-0നാണ് ബ്ലാസ്റ്റേഴ്സ് പരാജയം വഴങ്ങിയത്. ബ്ലാസ്റ്റേഴ്സിനെതിരായ തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായി.കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 21 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
20 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കുയര്‍ന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.84ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. നെസ്റ്റര്‍ ആല്‍ബിയാക്ക് ആണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്.ഇഞ്ചുറി ടൈമില്‍ മലയാളി താരം ജിതിന് എം.എസ്. നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പിച്ചു. മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ച് പങ്കെടുത്തു. തോറ്റെങ്കിലും തൻ്റെ യുവ കളിക്കാർ അവസരത്തിനൊത്ത് ഉയർന്നതിൽ അഭിമാനം പ്രകടിപ്പിച്ചു.
2️⃣ late goals in #NEUKBFC ensured @NEUtdFC all 3️⃣ points in #Guwahati! ✨
— Indian Super League (@IndSuperLeague) April 6, 2024
Watch the full highlights here: https://t.co/9qaV6GGeSR#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #NorthEastUnitedFC #KeralaBlasters #ISLRecap | @JioCinema @Sports18 @KeralaBlasters pic.twitter.com/i1hm3fEaJS
“കളിയുടെ അവസാന ഭാഗത്ത്, ഞങ്ങൾക്ക് കുറച്ച് ക്ഷീണം വരുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. പിച്ചിൽ അവരുടെ പരമാവധിയും ഹൃദയവും നൽകിയ ഞങ്ങളുടെ എല്ലാ കളിക്കാരെയും എനിക്ക് അഭിനന്ദിക്കേണ്ടതുണ്ട്. അവരിൽ ചിലർ അവരുടെ സ്വാഭാവിക പൊസിഷനിൽ അല്ല കളിച്ചത്, പക്ഷേ അവർ വളരെ നന്നായി ചെയ്തു. ആ ഫോർമേഷനിൽ അവർ ആദ്യമായി കളിക്കുന്നതും ഒരുമിച്ച് കാണുന്നതും നല്ല കാര്യമായിരുന്നു. മൂന്ന് ദിവസം മുമ്പ് ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരത്തേക്കാൾ ഞങ്ങൾ കൂടുതൽ നന്നായി കളിച്ചുവെന്ന് ഞാൻ കരുതുന്നു” ഇവാൻ പറഞ്ഞു.
Worrying signs for the #Blasters ahead of the playoffs!#ISL #ISL10 #LetsFootball #KeralaBlasters | @Sports18 pic.twitter.com/3uhynB84tt
— Indian Super League (@IndSuperLeague) April 6, 2024
നോർത്ത് ഈസ്റ്റിലെ കളി ബുദ്ധിമുട്ടുള്ളതും സങ്കീർണ്ണവുമായ ഒന്നാണെന്ന് ഞങ്ങൾക്കറിയാം.അന്തരാഷ്ട്ര ഇടവേളയ്ക്കുശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി തങ്ങളുടെ ആദ്യ മത്സരം കളിക്കുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഏഴ് ദിവസത്തിനുള്ളിലെ മൂന്നാമത്തെ മത്സരമാണ്. വീണ്ടും, ഇത് ഒഴികഴിവുകളല്ല. പരിക്കും മൂലം ഞങ്ങൾക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ നിരവധി കളിക്കാരെ പുതുക്കാനും ഞങ്ങൾ ആഗ്രഹിച്ചു.ഒപ്പം ഞങ്ങൾ ഈ യുവ കളിക്കാർക്ക് കളിക്കാൻ സമയവും നൽകേണ്ടതുണ്ട്. കാരണം മിക്കവാറും ഈ കളിക്കാർ അവസാന ഗെയിമും പിന്നീട് പ്ലേഓഫും കളിക്കേണ്ടിവരും”അദ്ദേഹം കൂട്ടിച്ചേർത്തു.