ഓസ്ട്രേലിയയിൽ നിന്നും ലെസ്കോവിച്ചിന്റെ പകരക്കാരനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
2021 ൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ക്രോയേഷ്യൻ സെന്റര് ബാക്ക് മാർകോ ലെസ്കോവിച്ച് ഈ സീസണിന് ശേഷം ക്ലബ്ബിൽ നിന്നും പോവുകയാണ്. ഈ സീസണിൽ പരിക്ക് മൂലം 32 കാരന് അതികം മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല.ഈ സീസണിന് ശേഷം ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന ലെസ്കോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തില്ല എന്നതാണ് ഉറപ്പാണ്.
അതുകൊണ്ടുതന്നെ ലെസ്ക്കോയുടെ പകരക്കാരന് വേണ്ടിയുള്ള അന്വേഷണങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം എ ലീഗ് ക്ലബായ ബ്രിസ്ബേൻ റോറിന്റെ സെന്റർ ബാക്കായ ടോം ആൽഡറെഡിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് നോട്ടമിടുന്നത്. മുപ്പത്തിമൂന്നു വയസുള്ള ഇംഗ്ലീഷ് താരത്തിന്റെ കരാർ ഈ വരുന്ന ജൂണിൽ അവസാനിക്കുമെന്നിരിക്കെ ഫ്രീ ഏജന്റായി താരത്തെ സ്വന്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.
ബ്രിസ്ബെയ്ൻ റോർ എന്ന ഓസ്ട്രേലിയൻ ക്ലബ്ബിന്റെ ക്യാപ്റ്റനായ ടോം 2019 മുതൽ കഴിഞ്ഞ അഞ്ചുവർഷമായി ഈ ക്ലബ്ബിന്റെ ഭാഗമാണ്.33 വയസ്സുള്ള ഈ താരം ക്ലബ്ബിനു വേണ്ടി ആകെ 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ജനിച്ച മുൻ സ്കോട്ട്ലൻഡ് അണ്ടർ 19 ഇൻ്റർനാഷണൽ അടുത്തിടെ ഓസ്ട്രേലിയൻ പൗരനായി മാറിയിരുന്നു. ബ്ലാസ്റ്റേഴ്സിന് പുറമെ വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്സിൽ നിന്നും താരത്തിന് ഓഫർ ഉണ്ടായിരുന്നു. 2019 വരെയും ഇംഗ്ലണ്ട്,സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ പല ക്ലബുകൾക്ക് വേണ്ടി കളിച്ച താരം അതിനു ശേഷമാണ് ബ്രിസ്ബേൻ റോറിലെത്തിയത്.
🥇💣 Kerala Blasters shown interest on Brisbane Roar Centre Back Tom Aldred. He also has interest from A-League side Western Sydney Wanderers. @newscomauHQ #KBFC pic.twitter.com/WnK7Pe3UQe
— KBFC XTRA (@kbfcxtra) April 22, 2024
കഴിഞ്ഞ രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ വിശ്വസ്തനായിരുന്നു ലെസ്കോവിച്ച്.ബോളിനെ കൃത്യമായി റീഡ് ചെയ്യാൻ ഉള്ള കഴിവ് മറ്റുള്ളവരിൽ നിന്ന് ലെസ്കൊവിച്ചിനെ വേറിട്ട് നിറുത്തുന്നു.കൂടാതെ ഡിഫൻസ് ലൈൻ അതേ പടി നിലനിർത്താൻ ലെസ്കൊ എടുക്കുന്ന മുൻകരുതൽ പ്രശംസനീയം ആണ്.ഏത് പന്തും ക്ലീൻ ആയി ടാക്കിൽ ചെയ്യാൻ ഉള്ള കഴിവും, സ്ലൈഡിങ് ടേക്കിൽ ചെയ്യാൻ ഉള്ള മിടുക്കും താരത്തിൻ്റെ ശക്തിയാണ്.പന്ത് തിരികെ പിടിച്ചെടുക്കാനുള്ള കഴിവാണ് ലെസ്കോവിച്ചിനെ പ്രതിരോധത്തിലെ വിശ്വസ്തനാക്കുന്നത്.ഒരു സെന്റർ ബാക്ക് എന്നതിലുപരി ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, ഡിഫെൻസീവ് മിഡ്, അറ്റാക്കിങ് മിഡ് എന്നീ റോളുകളിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് മാർക്കോ.