വിനീഷ്യസിന് ഇരട്ട ഗോൾ ! ബയേൺ മ്യൂണിക്കിനെ സമനിലയിൽ പിടിച്ച് റയൽ മാഡ്രിഡ് | Real Madrid | Bayern Munich
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മാഡ്രിഡ്. അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇതു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്.റയൽ മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയർ 83-ാം മിനിറ്റിലെ പെനാൽറ്റി ഉൾപ്പെടെ രണ്ട് ഗോളുകൾ നേടി.
മത്സരത്തിന്റെ 24 ആം മിനുട്ടിൽ ടോണി ക്രൂസിൻ്റെ പ്രതിരോധം പിളർത്തുന്ന പാസിൽ നിന്ന് നേടിയ ഗോളിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ നാല് മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ നേടി ബയേൺ മ്യൂണിക്ക് മത്സരത്തിലേക്ക് ശക്തമായി തിരിച്ചു വന്നു.53-ാം മിനിറ്റിൽ ലീറോയ് സാനെ നേടിയ ഗോൾ ബയേണിനെ ഒപ്പമെത്തിച്ചു.
57-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹാരി കെയ്നും വലയിലാക്കി ബയേണിന് ലീഡ് നേടിക്കൊടുത്തു.മത്സരം അവസാനിക്കാൻ എട്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ റോഡ്രിഗോയെ ഫൗൾ ചെയ്തതിനാണ് റയലിന് പെനാൽറ്റി അനുവദിക്കപ്പെട്ടത്. കിക്കെടുത്ത വിനീഷ്യസ് പിഴവ് കൂടാതെ പന്ത് വലയിലാക്കി റയലിന് സമനില നേടികൊടുത്തു. മത്സരത്തിന്റെ ആദ്യ പകുതിയിൽഗോൾ നേടാൻ ബയേണിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.
Vital semi-final saves from Neuer and Lunin 🧤@TurkishAirlines || #UCLsaves pic.twitter.com/XdosAeIEYT
— UEFA Champions League (@ChampionsLeague) April 30, 2024
ലെറോയ് സാനെയും ഹാരി കെയ്നും ചേർന്ന് ഗോളിനായി അര ഡസൻ ശ്രമങ്ങൾ നടത്തി. എന്നാൽ റയലിന് ഗോളടിക്കാൻ ഒരു അവസരം മാത്രം മതിയായിരുന്നു.മെയ് ഒമ്പതിനാണ് രണ്ടാം പാദ സെമി നടക്കുക. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ പി എസ് ജിയും ബൊറൂസ്യ ഡോർട്ട്മുണ്ടും ഏറ്റുമുട്ടും.