‘ഇവാൻ ഒരു സുഹൃത്തിനെപ്പോലെയാണ്, അദ്ദേഹം എനിക്ക് ഒരു പരിശീലകൻ എന്നതിലുപരിയായിരുന്നു’ : ഇവാൻ വുകോമാനോവിച്ചിനെക്കുറിച്ച് അഡ്രിയാൻ ലൂണ | Kerala Blasters

കഴിഞ്ഞ മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ലായി പ്രവർത്തിച്ചത് താരമാണ് ഉറുഗ്വേൻ പ്ലെ മേക്കർ അഡ്രിയാൻ ലൂണ. എന്നാൽ കഴിഞ്ഞ സീസണിൽ പരിക്ക് മൂലം താരത്തിന് ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.ലൂണ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവുമോ എന്ന കാര്യം സംശയത്തിലാണുള്ളത്.

ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. ഐഎസ്എല്ലിലെ മറ്റു ക്ലബ്ബുകളിൽ നിന്നും താരത്തിന് വലിയ ഓഫറുകളുമുണ്ട്. പരിശീലകൻ ഇവാൻ വുകമനോവിക് ക്ലബ് വിട്ടതോടെ ലൂണയെ പിടിച്ചു നിർത്തുക എന്നുള്ളത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.ഇപ്പോഴിതാ ഇവാൻ വുകമനോവിച്ചിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് അഡ്രിയാൻ ലൂണ.യൂട്യൂബ് ചാനലായ ജിൻജർ മീഡിയ എന്റർടൈൻമെന്റ്മായുള്ള അഭിമുഖത്തിലാണ് ലൂണ ഇവാനെക്കുറിച്ച് സംസാരിച്ചത്.

“ഇവാൻ ആണ് എന്നെ എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്, ഞാൻ ഏറ്റവുമധികം സ്നേഹിച്ചിരുന്നു രാജ്യത്തേക്ക്, പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ഒരു പരിശീലകനെന്ന നിലയിൽ അദ്ദേഹം ഞങ്ങൾക്ക് ഒരു സുഹൃത്തിനെപ്പോലെയാണ്. ഇത് പ്രധാനമാണ് കാരണം നിങ്ങൾ ആഗ്രഹിക്കുന്നതെന്തും സംസാരിക്കാൻ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ട്.“ ലൂണ ഇവനെക്കുറിച്ച് പറഞ്ഞു.ലൂണ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരുമോ എന്നതിൽ ഇതുവരെ ഒരു ഔദ്യോഗികമായ വ്യക്തത പുറത്ത് വന്നിട്ടില്ല.

തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ലൂണ അടുത്ത് തന്നെ അറിയിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.നിലവിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഉള്ളതിനാൽ തന്നെ അഡ്രിയാൻ ലൂണക്ക് വലിയൊരു തുക ട്രാൻസ്‌ഫർ ഫീസായി ലഭിക്കും. അതിനായി താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുമോയെന്നും പറയാൻ കഴിയില്ല.

Rate this post