‘ക്രിസ്റ്റ്യാനോ റൊണാൾഡോയല്ല’ : തൻ്റെ പ്രിയപ്പെട്ട സ്ട്രൈക്കറെ തിരഞ്ഞെടുത്ത് ബയേൺ മ്യൂണിക്ക് സൂപ്പർ താരം ഹാരി കെയ്ൻ
ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ ഹാരി കെയ്ൻ തൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട സ്ട്രൈക്കറെ തിരഞ്ഞെടുതിരിക്കുകയാണ് . സ്ട്രൈക്കറെ തെരഞ്ഞെടുത്തപ്പോൾ ഇംഗ്ലീഷ് താരം അതിശയിപ്പിക്കുന്ന ചില ഒഴിവാക്കലുകൾ വരുത്തി.‘വിന്നർ സ്റ്റേസ് ഓൺ’ എന്ന ഗെയിം കളിക്കുമ്പോൾ, ബ്രസീൽ ലോകകപ്പ് ജേതാവ് റൊണാൾഡോയും പോർച്ചുഗീസ് ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ഓപ്ഷനുകൾ ഇംഗ്ലണ്ട് ഇൻ്റർനാഷണലിന് നൽകി, തുടർന്ന് ആരാണ് മികച്ച ചോയ്സ് എന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു.കെയ്ൻ ബ്രസീലിയൻ റൊണാൾഡോയെ തിരഞ്ഞെടുത്തു.
ശേഷിക്കുന്ന റൗണ്ടുകളിലേക്കും ബ്രസീലിയൻ ഇതിഹാസത്തെ കെയ്ൻ തിരഞ്ഞെടുത്തു.” സ്ട്രൈക്കർമാർക്കൊപ്പം പോകുകയാണെങ്കിൽ എനിക്ക് R9 എന്ന് പറയേണ്ടിവരും” കെയ്ൻ പറഞ്ഞു. ഈ സീസണിൽ യൂറോപ്പിലെ ടോപ് സ്കോറർക്ക് നൽകുന്ന യൂറോപ്യൻ ഗോൾഡൻ ഷൂവിനായുള്ള മത്സരത്തിൽ കെയ്നാണ് ഇപ്പോൾ മുന്നിൽ.വിഎഫ്ബി സ്റ്റട്ട്ഗാർട്ടിനെതിരെ ബയേൺ മ്യൂണിക്കിൻ്റെ 3-1 തോൽവിയിലാണ് 30-കാരൻ സീസണിലെ തൻ്റെ അവസാന ഗോൾ നേടിയത്.
ബുണ്ടസ്ലിഗയിൽ സീസണിൽ 36 ഗോളുകളാണ് താരം നേടിയത്.മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡ്, ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ, ഇൻ്റർ മിലാൻ്റെ ലൗട്ടാരോ മാർട്ടിനെസ് തുടങ്ങിയ മികച്ച സ്ട്രൈക്കർമാരേക്കാൾ മുന്നിലാണ് നിലവിൽ കെയ്ൻ.ദിദിയർ ദ്രോഗ്ബ, സാമുവൽ എറ്റോ, ലൂയിസ് സുവാരസ്, സെർജിയോ അഗ്യൂറോ, റൂഡ് വാൻ നിസ്റ്റൽറൂയ് എന്നിവരെ ഒഴിവാക്കിയാണ് റൊണാൾഡോയെ കെയ്നെ തെരഞ്ഞെടുത്തത് .
Harry Kane comparing strikers
— Bayern & Germany (@iMiaSanMia) May 20, 2024
🎥 @goal @statsports
pic.twitter.com/WwSHW67dyO
454 മത്സരങ്ങളിൽ നിന്ന് 298 ക്ലബ് ഗോളുകൾ എന്ന ഗംഭീരമായ നേട്ടത്തോടെ റൊണാൾഡോ തൻ്റെ മികച്ച കരിയർ അവസാനിപ്പിച്ചു.1994ലും 2002ലും രണ്ട് ലോകകപ്പ് കിരീടങ്ങൾ നേടിയ ബ്രസീൽ ടീമിൻ്റെ ഭാഗമായിരുന്നു.റൊണാൾഡോ തൻ്റെ കരിയറിൽ രണ്ട് തവണ ബാലൺ ഡി ഓർ പുരസ്കാരം നേടി, കൂടാതെ ലോകകപ്പിൽ 15 ഗോളുകൾ നേടുന്ന ആദ്യ കളിക്കാരൻ കൂടിയായി.