തുടർച്ചയായ രണ്ടാം വർഷവും മികച്ച താരമായി മുൻ ബ്ലാസ്റ്റേഴ്സ് താരം ദിമിത്രിയോസ് ഡയമന്റകോസ് | Dimitrios Diamantakos
ഐഎസ്എൽ ചരിത്രത്തിലാദ്യമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയെ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്നു ദിമിത്രിയോസ് ഡയമന്റകോസ്. കഴിഞ്ഞ രണ്ടു വർഷം കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചതും ഗ്രീക്ക് സ്ട്രൈക്കറായിരുന്നു.
സീസണില്‍ 13 ഗോളുകളുമായാണ് ഗ്രീക്ക് സ്ട്രൈക്കര്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതിന് പിന്നാലെ ദിമി കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയും ചെയ്തു. ദിമി ക്ലബ് വിട്ടത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക.ഴിഞ്ഞ ദിവസം പ്രമുഖ വെബ്സൈറ്റായ ട്രാൻസ്ഫർമാർക്കറ്റ് ഈ സീസണിലെ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിച്ചപ്പോൾ പുരസ്കാരം സ്വന്തമാക്കിയത് ദിമിയാണ്.
തുടർച്ചയായ രണ്ടാമത്തെ വർഷമാണ് ഈ നേട്ടം ദിമിയെ തേടിയെത്തുന്നത്. ട്രാൻസ്ഫർമാർക്കറ്റിന്റെ വെബ്സൈറ്റിൽ ആരാധകർ നൽകുന്ന വോട്ട് അടിസ്ഥാനമാക്കിയാണ് വിജയിയെ തീരുമാനിക്കുക. ബ്ലാസ്റ്റേഴ്സ് ആരാധകർ വോട്ട് നൽകിയപ്പോൾ ദിമി വീണ്ടും പുരസ്കാരം സ്വന്തമാക്കി.ദിമിത്രിയോസിനു മുപ്പത്തിമൂന്നു ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തു വന്ന മോഹൻ ബഗാൻ താരം കുമ്മിൻസിനു ഇരുപത്തിമൂന്നു ശതമാനത്തിലധികം വോട്ടാണ് ലഭിച്ചത്.
🚨| OFFICIAL: Dimitrios Diamantakos selected as @Transfermarkt ISL Player Of The Season. 🌟🇬🇷 #KBFC pic.twitter.com/MNopcWrOMg
— KBFC XTRA (@kbfcxtra) May 28, 2024
മൂന്നാം സ്ഥാനത്തുള്ള മോഹൻ ബഗാന്റെ തന്നെ താരമായ പെട്രാറ്റോസ് പത്ത് ശതമാനം വോട്ട് നേടി. ഈസ്റ്റ് ബംഗാളിന്റെ ക്ളീറ്റൻ സിൽവ, ഒഡിഷയുടെ റോയ് കൃഷ്ണ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.