അയർലണ്ടിനെതിരെ വലകുലുക്കിയതോടെ ദേശീയ ടീമിനൊപ്പം 21 വർഷം തുടർച്ചയായി ഗോൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo
അയർലൻഡിനെതിരായ സൗഹൃദമത്സരത്തിൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി ചരിത്രം രചിച്ചു. അദ്ദേഹത്തിൻ്റെ ആദ്യ ഗോൾ 39-കാരനായ താരത്തെ ദേശീയ ടീമിനായി തുടർച്ചയായി 21 വർഷങ്ങളിൽ സ്കോർ ചെയ്യുന്ന ആദ്യ കളിക്കാരനാക്കി.2003 ഓഗസ്റ്റിൽ കസാക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലാണ് കൗമാരക്കാരനായ ക്രിസ്റ്റ്യാനോ പോർച്ചുഗീസ് ജേഴ്സിയിൽ ആദ്യ ഗോൾ നേടിയത്.
അന്താരാഷ്ട്ര ഫുട്ബോളിലെ തൻ്റെ തുടർച്ചയായ 21-ാം വർഷവും സ്കോർ ചെയ്തു.ജോവോ ഫെലിക്സ് നേടിയ ഗോളിൽ ആദ്യ പകുതിയിൽ അയർലൻഡിനെതിരെ പോർച്ചുഗൽ ലീഡ് നേടി.രണ്ടാം പകുതി തുടങ്ങി അഞ്ചു മിനുട്ടിനുള്ളിൽ പോർച്ചുഗലിന്റെ നേട്ടം റൊണാൾഡോ ഇരട്ടിയാക്കി. 60 ആം മിനുട്ടിൽ രണ്ടാം ഗോൾ നേടി ക്രിസ്റ്റ്യാനോ പോർച്ചുഗലിന്റെ വിജയം പൂർത്തിയാക്കി. ബ്രസീലിയൻ വനിതാ ഇതിഹാസം മാർത്ത ഈ വർഷമാദ്യം തൻ്റെ രാജ്യത്തിനായി തുടർച്ചയായി 20 വർഷങ്ങളിൽ സ്കോർ ചെയ്തു.
🚨 RECORD!
— The CR7 Timeline. (@TimelineCR7) June 11, 2024
Cristiano Ronaldo becomes the first player in history to score in 21 consecutive years with the national team. 🐐
He has scored every year with Portugal since 2004.pic.twitter.com/RKzPxmbOJX
ജൂണിൽ ജമൈക്കയ്ക്കെതിരെ 4-0 ന് ജയിച്ചപ്പോൾ വർ ഈ നാഴികക്കല്ല് തികച്ചു. വിരമിക്കുന്നതിന് മുമ്പ് തുടർച്ചയായി ഏറ്റവും കൂടുതൽ വർഷങ്ങളിൽ (23) സ്കോർ ചെയ്തത് കാനഡയുടെ വനിത താരം ക്രിസ്റ്റീൻ സിൻക്ലെയർ ആണ്.900 കരിയർ-ഗോൾ നാഴികക്കല്ലിനോട് അടുക്കുന്ന ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര ഫുട്ബോളിൽ റൊണാൾഡോ ഇതിനകം തന്നെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.207 മത്സരങ്ങളിൽ നിന്ന് 130 ഗോളുകൾ ആണ് റൊണാൾഡോ പോർച്ചുഗൽ ജേഴ്സിയിൽ നേടിയിട്ടുള്ളത്.