‘ബാക്ക് ടു ഹോം’ : 60 മില്യൺ യൂറോയ്ക്ക് ആർബി ലെപ്സിഗിൽ നിന്ന് സ്പാനിഷ് താരം ഡാനി ഓൾമോയെ സ്വന്തമാക്കി ബാഴ്സലോണ | Dani Olmo
60 മില്യൺ യൂറോയ്ക്ക് (65 മില്യൺ ഡോളർ)സ്പാനിഷ് താരം ഡാനി ഓൾമോയെ ആർബി ലെപ്സിഗിൽ നിന്ന് സ്വന്തമാക്കി ബാഴ്സലോണ.2030 ജൂൺ 30-ന് അവസാനിക്കുന്ന അടുത്ത ആറ് സീസണുകൾക്കായി താരം ക്ലബ്ബുമായി കരാർ ഒപ്പിട്ടു, റിലീസ് ക്ലോസ് 500 ദശലക്ഷം യൂറോയാണ്.
പ്ലേമേക്കർ ഓൾമോ മൂന്ന് ഗോളുകൾ നേടി യൂറോ 2024 ലെ ജോയിൻ്റ് ടോപ്പ് സ്കോററായി.സ്പെയിനിന് യൂറോ കപ്പ് നേടികൊടുക്കുന്നതിൽ താരം പ്രധാന പങ്കു വഹിക്കുകയും ചെയ്തു,2014-ൽ ഡൈനാമോ സാഗ്രെബിൽ ചേരുന്നതിന് മുമ്പ് 26-കാരൻ ബാഴ്സലോണയ്ക്ക് വേണ്ടി യൂത്ത് ലെവലിൽ കളിച്ചു.ഇടതു വിംഗിൽ കളിക്കാൻ കഴിയുന്ന അറ്റാക്കിംഗ് മിഡ്ഫീൽഡർ ഓൾമോ 2020 ൽ ബുണ്ടസ്ലിഗ ടീമായ ലെപ്സിഗിനായി സൈൻ ചെയ്തു, അവിടെ അദ്ദേഹം രണ്ട് ജർമ്മൻ കപ്പുകൾ നേടി.
A EURO to remember from Dani Olmo ✨🇪🇸#EURO2024 pic.twitter.com/PnKeFneHIv
— UEFA EURO 2024 (@EURO2024) August 9, 2024
“നന്ദി RB ലീപ്സിഗ്, നിങ്ങൾ എന്നേക്കും എൻ്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും.”ഓൾമോ സോഷ്യൽ മീഡിയ നെറ്റ്വർക്ക് എക്സിൽ പറഞ്ഞു.മുൻഗാമിയായ സാവി ഹെർണാണ്ടസിൻ്റെ കീഴിലുള്ള നിരാശാജനകമായ കാമ്പെയ്നിന് ശേഷം മെയ് മാസത്തിൽ നിയമിതനായ പുതിയ ബാഴ്സലോണ കോച്ച് ഹാൻസി ഫ്ലിക്കിൻ്റെ കീഴിലുള്ള ആദ്യ സൈനിങ്ങാണ് ഓൾമോയുടെത്.
ആഗസ്റ്റ് 17 ന് വലൻസിയയിൽ വെച്ച് കറ്റാലൻമാർ അവരുടെ ലാ ലിഗ ക്യാമ്പയിൻ ആരംഭിക്കുന്നു.ഫ്രെങ്കി ഡി ജോങ്, ഇൽകെ ഗുണ്ടോഗൻ, പരിക്കേറ്റ സ്പാനിഷ് ജോഡികളായ പെഡ്രി, ഗവി എന്നിവരുൾപ്പെടെ ഒരു കൂട്ടം മിഡ്ഫീൽഡർമാരുടെ ഇടയിലേക്കാണ് ഓൾമോയുടെ വരവ്.