എംഎൽഎസിൽ ഇന്റർ മയാമിയെ സമനിലയിൽ തളച്ച് അറ്റ്ലാന്റ യുണൈറ്റഡ് | Inter Miami
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയെ സമനിലയിൽ തളച്ച് അറ്റ്ലാന്റ യുണൈറ്റഡ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. കഴിഞ്ഞ വാരാന്ത്യത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മിയാമി ലൈനപ്പിലേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തിയയെങ്കിലും ഈ മത്സരത്തിൽ മെസ്സിയുടെ സ്ഥാനം ബെഞ്ചിൽ ആയിരുന്നു.
പരിക്കിൽ നിന്നും മടങ്ങിയെത്തിയ 37 കാരനായ മെസ്സി ആവശ്യമായ വിശ്രമം നല്കാൻ കോച്ച് ജെറാർഡോ മാർട്ടിനോ ആഗ്രഹിച്ചു. 61 ആം മിനുട്ടിൽ പകരക്കാരനായി മെസ്സി മൈതാനത്ത് ഇറങ്ങിയെങ്കിലും പരിമിതമായ സമയത്തിനുള്ളിൽ ഗോൾ കണ്ടെത്താനായില്ല.സ്റ്റോപ്പേജ് ടൈമിൽ, പെനാൽറ്റി ഏരിയയിൽ മെസ്സി മൂന്ന് കളിക്കാരെ ഡ്രിബിൾ ചെയ്തെങ്കിലും ഒരു ഷോട്ട് എടുക്കാൻ സാധിച്ചില്ല.അവസാന മിനിറ്റുകളിൽ ഇരു ടീമുകളും നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആർക്കും ഗോൾ നേടാനായില്ല.
Lionel Messi entering the pitch for Inter Miami!pic.twitter.com/ff0USl31X4
— Roy Nemer (@RoyNemer) September 19, 2024
മത്സരത്തിന്റെ 29 ആം മിനുട്ടിൽ ഡേവിഡ് റൂയിസിൻ്റെ ഗോളിൽ മിയാമി ലീഡ് നേടി. 56 ആം മിനുട്ടിൽ സബ ലോബ്ജാനിഡ്‌സെയുടെ ഹെഡർ മിയാമി കീപ്പർ ഡ്രേക്ക് കാലെൻഡറിൻ്റെ കാലുകൾക്കിടയിൽ തെന്നിമാറിയപ്പോൾ അറ്റ്ലാന്റ യുണൈറ്റഡ് ഒപ്പമെത്തി. 59 ആം മിനുട്ടിൽ ഒരു ഫ്രീ കിക്കിലൂടെ കാമ്പാന ഹെറോണുകളെ മുന്നിലെത്തിച്ചു. എന്നാൽ 84 ആം മിനുട്ടിൽ അലക്സി മിറാൻചുക്ക് നേടിയ ഗോളിൽ അറ്റ്ലാന്റ സമനില പിടിച്ചു.