ഇന്റർ മയാമിയെ പതിവായി ജയിക്കുന്ന ഒരു ടീമായും ഒരുപക്ഷേ എക്കാലത്തെയും മികച്ച MLS ടീമായും മാറ്റിയ ലയണൽ മെസ്സി | Lionel Messi

മേജർ ലീഗ് സോക്കറിൻ്റെ സപ്പോർട്ടേഴ്‌സ് ഷീൽഡ് സ്വന്തമാക്കി ഇന്റർ മയാമി. ലീഗിലെ അവരുടെ മേധാവിത്വത്തിൻ്റെ പ്രാഥമിക കാരണം തീർച്ചയായും ലയണൽ മെസ്സി ആയിരുന്നു.ഹെഡ് കോച്ച് ടാറ്റ മാർട്ടിനോ അടുത്തിടെ പറഞ്ഞതുപോലെ, “വർഷങ്ങളായി സ്ഥിരമായി തോറ്റ ടീമിൽ” നിന്ന് മിയാമിയെ മെസ്സി മാറ്റി, “പതിവായി ജയിക്കുന്ന ഒരു ടീമായും” ഒരുപക്ഷേ എക്കാലത്തെയും മികച്ച MLS ടീമായും മാറ്റി.

എംഎൽഎസ് ചാമ്പ്യൻമാരായ കൊളംബസ് ക്രൂവിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപെടുത്തിയാണ് ഇന്റർ മയാമി ഷീൽഡ് സ്വന്തമാക്കിയത്. ഇന്റർ മയാമിക്ക് വേണ്ടി ലയണൽ മെസ്സി ഫ്രീകിക്ക് ഉൾപ്പെടെ രണ്ടു ഗോളുകളും ലൂയിസ് സുവാരസ് ഒരു ഗോളും നേടി.MLS സീസണിൽ മെസ്സിയുടെ 16-ാമത്തെയും 17-ാമത്തെയും ഗോളുകളായിരുന്നു. 17 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ നേടിയത്. മിയാമിയിലെ മെസ്സിയുടെ രണ്ടാമത്തെ ട്രോഫി കൂടിയാണിത്, അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കരിയറിലെ 46-ാമത്തെ കിരീടമാണിത് – പ്രൊഫഷണൽ ഫുട്ബോൾ ചരിത്രത്തിലെ മറ്റേതൊരു കളിക്കാരനേക്കാളും കൂടുതൽ കിരീടം മെസ്സി നേടിയിട്ടുണ്ട്.37 കാരനായ താരം ഇപ്പോൾ അർജൻ്റീനയ്‌ക്കൊപ്പം ആറ് ട്രോഫികളും എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പം 35 ട്രോഫികളും പാരീസ് സെൻ്റ് ജെർമെയ്‌നുമായി മൂന്ന് ട്രോഫികളും ഇൻ്റർ മിയാമിയ്‌ക്കൊപ്പം രണ്ട് ട്രോഫികളും നേടിയിട്ടുണ്ട്.

അർജൻ്റീന:1 ലോകകപ്പ്2 കോപ്പയുടെ അമേരിക്ക1 ഫൈനൽസിമ1 അണ്ടർ20 ലോകകപ്പ് 1 ഒളിമ്പിക് സ്വർണം
ബാഴ്‌സലോണ:10 ലാ ലിഗ 7 കോപ്പ ഡെൽ റേ 8 സൂപ്പർകോപ 4 യുവേഫ ചാമ്പ്യൻസ് ലീഗ്3 ക്ലബ് ലോകകപ്പുകൾ3 യുവേഫ സൂപ്പർ കപ്പുകൾ
PSG: 2 Ligue 1 1 Trophé des Champions ഇൻ്റർ മിയാമി: 1 ലീഗ് കപ്പ് 1 സപ്പോർട്ടേഴ്സ് ഷീൽഡ്

ലയണൽ മെസ്സിക്ക് സീസണിന്റെ വലിയൊരു ഭാഗം നഷ്ടമായെങ്കിലും നിർണായക മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി തിരിച്ചുവന്നിരിക്കുകയാണ്.രണ്ട് കളികൾ ബാക്കിനിൽക്കെ, ലൂയിസ് സുവാരസും മെസ്സിയും ചേർന്ന് 35 ഗോളുകളും 21 അസിസ്റ്റുകളും നേടിയിട്ടുണ്ട്.45-ാം മിനിറ്റിൽ മെസ്സി ഇന്റർ മയമിയെ മുന്നിലെത്തിച്ചു.ഹാഫ്ടൈമിന് തൊട്ടുമുമ്പ് (45+4’) ഫ്രീകിക്കിലൂടെ മെസ്സി ഇൻ്റർ മിയാമിക്ക് 2-0 ലീഡ് നൽകുകയും ചെയ്തു.

ഡീഗോ റോസി 46 ആം മിനുട്ടിൽ കൊളംബസ് ക്രൂവിനായി ഒരു ഗോൾ മടക്കി.48-ാം മിനിറ്റിൽ ലൂയിസ് സുവാരസ് മൂന്നാം ഗോൾ നേടി.61-ാം മിനിറ്റിൽ കുച്ചോ ഹെർണാണ്ടസ് പെനാൽറ്റി നിന്നും സ്കോർ 2 -3 ആക്കി.എന്നാൽ 84-ാം മിനിറ്റിൽ മത്സരം സമനിലയിലാക്കാനുള്ള അദ്ദേഹത്തിൻ്റെ പെനാൽറ്റി കിക്ക് ഇൻ്റർ മിയാമി ഗോളി ഡ്രേക്ക് കാലെൻഡർ തടഞ്ഞത് മത്സരത്തിൽ നിർണായകമായി.

Rate this post