2 ഗോള്‍ ലീഡ് നഷ്ടപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്, കലിംഗയിൽ ഒഡിഷക്കെതിരെ സമനില | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ വീണ്ടും സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒഡിഷയും ബ്ലാസ്റ്റേഴ്സും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സിനായി നോഹ ,ജിമിനസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ. ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ അലക്‌സാണ്ടർ കോഫിൻ്റെ സെൽഫ് ഗോളും ഡീഗോ മൗറീഷ്യോയുവുമാണ് ഒഡിഷയുടെ ഗോൾ നേടിയത്. രണ്ടു ഗോൾ ലീഡ് നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഒഡിഷക്കെതിരെ സമനില വഴങ്ങിയത്.കഴിഞ്ഞ മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. ആദ്യ മിനിറ്റുകളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ചെയ്തു. 18 ആം മിനുട്ടിൽ മൊറോക്കൻ ഫോർവേഡ് നോഹയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ജീസസ് ജിമിനാസ് നൽകിയ പാസിൽ നിന്നും ബോക്‌സിനുള്ളിൽ നിന്ന് ഒരു മിന്നുന്ന ഇടംകാൽ ഷോട്ടിലൂടെ നോഹ ഒഡിഷയുടെ വല കുലുക്കി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് നോഹ ഗോൾ നേടുന്നത്.

മൂന്നു മിനുട്ടിനു ശേഷം ജിമെനെസ് ലീഡ് രണ്ടാക്കി ഉയർത്തി. നോഹയുടെ പാസിൽ നിന്നാണ് സ്പാനിഷ് താരം ഗോൾ നേടിയത് . 29 ആം മിനുട്ടിൽ ഒഡിഷ ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. ഒഡിഷ താരത്തിന്റെ ക്രോസ്സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന് കയ്യിലൊതുക്കാൻ കഴിയാതെ വരികയും അലക്‌സാണ്ടർ കോഫിൻ്റെ സെൽഫ് ഗോളയി മാറുകയും ചെയ്തു.36 ആം മിനുട്ടിൽ ഒഡിഷ സമനില ഗോൾ കണ്ടെത്തി.ഡീഗോ മൗറീഷ്യോയോയാണ് ഒഡിഷയുടെ ഗോൾ നേടിയത്.ഒരു മിന്നുന്ന ഹെഡറിലൂടെ മൗറീഷ്യോ ഒഎഫ്‌സിക്ക് ഏറെക്കുറെ ലീഡ് നൽകിഎന്ന് കരുതിയെങ്കിലും ഗോളായി മാറിയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലീഡ് നേടാനുള്ള അവസരം ജിമെനെസ് – നോഹ കൂട്ടുകെട്ടിന് ലഭിച്ചെങ്കിലും ഒഡീഷ ഡിഫൻഡർ തൻ്റെ ശരീരം കൊണ്ട് ലൈനിൽ നിന്നും സേവ് ചെയ്തു. 56 ആം മിനുട്ടിൽ ഐസക്ക് സുവർണാവസരം നഷ്ടപ്പെടുത്തി.സച്ചിൻ സുരേഷ് തട്ടിയകറ്റിയ പന്ത് ഐസക്ക്ബാറിന് മുകളിലൂടെ അടിച്ചു കളഞ്ഞു.മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നു.90 ആം മിനുട്ടിൽ നോഹയെ ബോക്സിൽ വീഴ്ത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി അനുവദിച്ചില്ല.

Rate this post