എന്റെ വീട്ടിൽ നിന്നാണ് ഞാൻ പോവുന്നത്, ബാഴ്സ ആരാധകർക്ക് ആർതറിന്റെ വിടവാങ്ങൽ സന്ദേശം.
തന്റെ പ്രിയപ്പെട്ട ആരാധകർക്കും സഹതാരങ്ങൾക്കും വിടവാങ്ങൽ സന്ദേശം നൽകി കൊണ്ട് ആർതർ മെലോ എഫ്സി ബാഴ്സലോണയിൽ നിന്നും വിടപറഞ്ഞു. ഇന്നലെയാണ് ആരാധകർക്ക് ആർതർ സന്ദേശം അയച്ചത്. യുവന്റസിലേക്കാണ് ആർതർ കൂടുമാറുന്നത്. താരത്തിന് പോവാൻ താല്പര്യമില്ലാഞ്ഞിട്ടും ബാഴ്സ മാനേജ്മെന്റ് നിർബന്ധിക്കുകയായിരുന്നു. എന്നിരുന്നാലും തന്റെ ബാഴ്സയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ആർതർ മറന്നില്ല. ഒരു ക്യൂളെ ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപോവുന്ന പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നുമാണ് ആർതർ അറിയിച്ചത്. 2018-ൽ ബ്രസീലിയൻ ക്ലബായ ഗ്രിമിയോയിൽ നിന്നും എത്തിയ താരം കേവലം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് യുവന്റസിലോട്ട് പോവുന്നത്. പകരം പ്യാനിക്ക് ബാഴ്‌സയിലെത്തും.
Arthur thanks Barcelona's fans ahead of "leaving behind a place that has become my home"https://t.co/laIoRmEYPA
— beIN SPORTS USA (@beINSPORTSUSA) August 24, 2020
ആർതറിന്റെ വിടവാങ്ങൽ സന്ദേശത്തിന്റെ ചുരുക്കം ഇങ്ങനെയാണ് : “വിടപറയുക എന്നുള്ളത് എപ്പോഴും ബുദ്ദിമുട്ടേറിയ കാര്യമാണ്. തന്റെ വീട് പോലെതിൽ നിന്ന് ഇറങ്ങിപോവുന്നത് അതിലേറെ ബുദ്ദിമുട്ടുള്ള ഒന്നാണ്. ഈ നഗരത്തിനും ഈ ക്ലബിനും എപ്പോഴും എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരിക്കും. ഇവിടെയുള്ള എല്ലാവരും എന്നെ സ്വാഗതം ചെയ്തത് ഒരു മറ്റൊരു കറ്റാലൻ എന്ന രൂപത്തിലായിരുന്നു ” ആർതർ തുടർന്നു.
” അവരെന്നിൽ പുതിയൊരു സംസ്ക്കാരം കണ്ടെത്തി, ഒരു താരമായും ഒരു വ്യക്തിയായും എന്നെ അവർ വളർത്തി. ഒരു കൂട്ടം മികച്ച താരങ്ങളോടാണ് ഞാൻ വിടചൊല്ലുന്നത്. അവരോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം ഭാഗ്യവാനാണ്. അവരുടെ അകമഴിഞ്ഞുള്ള പിന്തുണക്ക് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. ആദ്യദിവസം തന്നെ ഇവിടുത്തെ ആരാധകരെ കൂട്ടം എന്റെ മനസ്സ് കീഴടക്കിയിരുന്നു. ഒരു ക്യൂളെ ആയതിലും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബിന്റെ ജേഴ്സി അണിയാൻ സാധിച്ചതിലും ഞാൻ അഭിമാനം കൊള്ളുന്നു. ഈ ക്ലബിന്റെ ആരാധകരും മറ്റുള്ളവരും എനിക്ക് നൽകിയ സ്നേഹവും ബഹുമാനവും ഞാൻ ഒരിക്കലും മറക്കില്ല. ഇത് വിടപറയാനുള്ള സമയമാണ്. പക്ഷെ എല്ലാത്തിനും എന്റെ ഹൃദയത്തിന്റെ ഒരിടത്ത് എന്നും സ്ഥാനമുണ്ടാവും. എല്ലാത്തിനും നന്ദി ബാഴ്സലോണ ” ഇതായിരുന്നു തന്റെ വിടവാങ്ങൽ സന്ദേശത്തിൽ ആർതർ കുറിച്ചത്.
"Today is the day to say goodbye, but I am taking everything with me in my heart forever."
— Goal (@goal) August 24, 2020
Arthur's classy farewell message to Barcelona ❤️💙 pic.twitter.com/kKmzeMCkHD