അർജന്റീനയെ കീഴടക്കി ആറാം തവണയും ഫുട്‌സാല്‍ ലോകകപ്പില്‍ മുത്തമിട്ട് ബ്രസീൽ | Brazil | Argentina

ചിരവൈരികളായ അർജന്റീനയെ 2-1ന് തോൽപ്പിച്ച് ഫിഫ ഫുട്‌സാല്‍ ലോകകപ്പില്‍ മുത്തമിട്ട് ബ്രസീൽ. ആറാം തവണയാണ് ബ്രസീൽ ഫുട്സാൽ കിരീടം സ്വന്തമാക്കിയത്. ഒന്നിനെതിരെ ഏഴ് ഗോളിന് ഫ്രാൻസിനെ തോൽപ്പിച്ച് യുക്രൈൻ വെങ്കലം നേടി.

ടൂർണമെൻ്റിൻ്റെ പത്ത് പതിപ്പുകളിൽ ബ്രസീലിന് അവരുടെ ആറാം ലോക കിരീടവും 2016ലും 2021ലും ഫൈനൽ കാണാതെ വന്നതിന് ശേഷം 12 വർഷത്തിനിടയിലെ ആദ്യ ലോക കിരീടവും ഈ ഫലം ഉറപ്പിച്ചു.തുടർച്ചയായ മൂന്നാം തവണയാണ് അർജൻ്റീന ഫൈനലിലെത്തിയത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. 2016ൽ വിജയിച്ച ശേഷം 2021ൽ പോർച്ചുഗലിനെതിരായ അവസാന ടൂർണമെൻ്റിലെ നിർണായക മത്സരത്തിൽ തോറ്റു.

ഫൈനല്‍ മത്സരത്തില്‍ ആറാം മിനിറ്റില്‍ തന്നെ അര്‍ജന്റീനയ്ക്ക് ആദ്യ ആഘാതം ബ്രസീല്‍ നല്‍കി. ഫെറാവോയിലൂടെയാണ് അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. പിന്നാലെ അടുത്ത ഗോളുമായി റഫ ബ്രസീലിന്റെ ലീഡ് ഇരട്ടിപ്പിച്ചു. 39ാം മിനിറ്റില്‍ മാത്യാസ് റോസയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടിയെങ്കിലും തുടര്‍ന്ന് ഒരു മുന്നേറ്റങ്ങളും ലക്ഷ്യം കണ്ടില്ല. ഇതോടെ ബ്രസീല്‍ കീരീടം സ്വന്തമാക്കി.

Rate this post