‘ബ്രസീൽ എന്താണെന്നും ഞങ്ങൾ എവിടെയായിരിക്കാൻ അർഹരാണെന്നും കാണിക്കാനുള്ള വളരെ നല്ല അവസരമാണിത് ‘ : സവിഞ്ഞോ | Brazil

സൗത്ത് അമേരിക്കയിൽ നിന്നും 2026 ലോകകപ്പ് കളിക്കാനായി ആറു ടീമുകൾക്ക് നേരിട്ട് പ്രവേശനം ലഭിക്കും.ഏഴാമത്തെ തെക്കേ അമേരിക്കൻ രാജ്യം ഒരു ലോകകപ്പ് സ്ഥാനത്തിനായി പ്ലെ ഓഫ് കളിക്കേണ്ടി വരും.എട്ട് മത്സരങ്ങൾക്ക് ശേഷം, അർജൻ്റീന, കൊളംബിയ, ഉറുഗ്വേ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.

അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീൽ യോഗ്യതാ റൗണ്ടിൽ ഇന്നുവരെ മികവ് പുലർത്തുന്നതിൽ പരാജയപെട്ടു.എട്ട് കളികളിൽ നാല് തോൽവികളോടെ, ഡോറിവൽ ജൂനിയറിൻ്റെ ടീം പത്ത് പോയിൻ്റുമായി അഞ്ചാം സ്ഥാനത്താണ്. ബ്രസീലുകാർ അവരുടെ ചരിത്രത്തിൽ ആദ്യമായി ഫൈനൽ കാണാതെ പോകും എന്ന അപകടാവസ്ഥയിലാണുള്ളത്. ചിലിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിച്ച മാഞ്ചസ്റ്റർ സിറ്റി താരം സാവിഞ്ഞോ പ്രതീക്ഷകൾ പങ്കുവെച്ചു.

“ഞങ്ങളുടെ സ്ഥാനവും ആരാധകർ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതും ആശങ്കാജനകമാണ്,” സാൻ്റിയാഗോയിൽ നടക്കുന്ന യോഗ്യതാ മത്സരത്തിന് മുന്നോടിയായി സാവിഞ്ഞോ പറഞ്ഞു.”സമയം വന്നിരിക്കുന്നു. ബ്രസീൽ എന്താണെന്നും ഞങ്ങൾ എവിടെയായിരിക്കാൻ അർഹരാണെന്നും എല്ലാ കളിക്കാർക്കും ശരിക്കും കാണിക്കാനുള്ള വളരെ നല്ല നിമിഷമാണിത്. ഞങ്ങൾക്ക് ആവശ്യമുള്ളിടത്തോളം പ്രവർത്തിക്കുകയും മൂന്ന് പോയിൻ്റുകൾ നേടുകയും റാങ്കിംഗിൽ കയറുകയും ചെയ്യും ” അദ്ദേഹം പറഞ്ഞു.

ഇക്വഡോറിനെതിരായ 1-0ൻ്റെ ജയവും പരാഗ്വേയിൽ 1-0 തോൽവിയും പരിക്ക് മൂലം സവീഞ്ഞോയ്ക്ക് സെപ്തംബർ യോഗ്യതാ മത്സരങ്ങൾ നഷ്ടമായി.ആ തോൽവി ബ്രസീലിനെ കൊളംബിയയേക്കാൾ ആറ് പോയിൻ്റ് പിന്നിലാക്കി. കാൽമുട്ടിലെ ലിഗമെൻ്റിനേറ്റ പരിക്കിൽ നിന്ന് മോചിതനാകുമ്പോഴും രാജ്യത്തിൻ്റെ എക്കാലത്തെയും മികച്ച സ്‌കോറർ നെയ്‌മറില്ലാതെ തുടരുന്ന ബ്രസീൽ പൂർണ്ണ ശക്തിയിലല്ല.ലിവർപൂൾ ഗോൾകീപ്പർ അലിസൺ, യുവൻ്റസ് ഡിഫൻഡർ ബ്രെമർ, റയൽ മാഡ്രിഡിൻ്റെ എഡർ മിലിറ്റോ, അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ഗിൽഹെർം അരാന എന്നിവർക്ക് പരിക്കേറ്റു.

“തീർച്ചയായും, ദേശീയ ടീമിനെ സഹായിക്കാനുള്ള ചില ഉത്തരവാദിത്തങ്ങൾ ഞാൻ ഏറ്റെടുക്കും, പക്ഷേ ഞാൻ മാത്രമല്ല. അവിടെ റോഡ്രിഗോ, [ഗബ്രിയേൽ] മാർട്ടിനെല്ലി, [ലൂക്കാസ്] പാക്വെറ്റ, ബ്രൂണോ ഗ്വിമാരേസ്, എൻഡ്രിക്ക്… ഓരോരുത്തരും ചെറിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കിൽ വിജയം കൂടെയുണ്ടാവും” സവിഞ്ഞോ പറഞ്ഞു.

Rate this post